CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 32 Seconds Ago
Breaking Now

യുദ്ധം കൊടുമ്പിരി കൊള്ളുന്നു; മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പെരുമഴ; തെഹ്‌റാന് നേരെ പുതിയ വ്യാപകമായ അക്രമണം നടത്തി ഇസ്രയേല്‍; ഭരണകൂടം കീഴടങ്ങിയില്ലെങ്കിലും മരിക്കാന്‍ തയ്യാറാകണമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ നീക്കം കടുക്കുന്നു

ഖത്തറിന് നേര്‍ക്ക് നടക്കുന്ന പത്തില്‍ ഒന്‍പത് ഡ്രോണ്‍ അക്രമണങ്ങളും തടുത്തതായാണ് വിവരം

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ രൂക്ഷമായി ഇറാന്‍. ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലാണ് യുദ്ധം കൊടുമ്പിരി കൊള്ളിക്കുന്ന അക്രമങ്ങള്‍ക്ക് ഇറാന്‍ ആക്കം കൂട്ടിയത്. ഇറാഖിലെ എണ്ണ സംവിധാനങ്ങളിലും, എയര്‍പോര്‍ട്ടുകളിലും ഡ്രോണുകള്‍ പതിച്ചപ്പോള്‍ കുര്‍ദ് നഗരമായ എര്‍ബിലില്‍ നിരവധി അക്രമണ സാധ്യതകള്‍ യുഎസ് സൈന്യം വെടിവെച്ച് വീഴ്ത്തി. 

ഇറാന്‍ പിന്തുണയുള്ള ഷിയാ സംഘങ്ങളും, ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സുമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള യുഎസ് സൈനിക ബേസിന് നേര്‍ക്ക് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയിയുടെ വധത്തിന് തിരിച്ചടിയാണ് ഇതെന്ന് ഇവര്‍ വ്യക്തമാക്കി. A massive explosion appeared to take place at an oil facility in Iraq's Basra province

അര്‍ദ്ധരാത്രിയില്‍ ഇസ്രയേല്‍, ഇറാന്‍ പോരാട്ടം തുടരുന്നുണ്ട്. ലെബനണ്‍ ബെയ്‌റൂട്ടിലെ ദാഹിയേ ജില്ലിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഐഡിഫ് അക്രമണം നടത്തിയതായി സ്ഥിരീകരണം വന്നിട്ടുണ്ട്. ഇറാന്റെ മിസൈലുകള്‍ തങ്ങള്‍ നേരെ വരുന്നതായി ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുലര്‍ച്ചെ മെഹ്‌റാബ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വ്യോമാക്രമണം നടന്നിട്ടുണ്ട്. 

ഖത്തറിന് നേര്‍ക്ക് നടക്കുന്ന പത്തില്‍ ഒന്‍പത് ഡ്രോണ്‍ അക്രമണങ്ങളും തടുത്തതായാണ് വിവരം. ഒരു ഡ്രോണ്‍ പതിച്ചത് ആളില്ലാത്ത മേഖലയിലായതിനാല്‍ ആര്‍ക്കും പരുക്കില്ലെന്ന് രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ ഷായ്ബാ ഓയില്‍ ഫീല്‍ഡിന് നേര്‍ക്കുള്ള അക്രമണങ്ങളും വിജയകരമായി തടഞ്ഞു. അതേസമയം തങ്ങളുടെ സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.