CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 19 Seconds Ago
Breaking Now

യുദ്ധം ഒക്കെ അവിടെ നടക്കും, ഞങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ മാത്രം ജോലി! എച്ച്എംഎസ് ഡ്രാഗന്റെ സൈപ്രസ് മിഷന്‍ വീണ്ടും വൈകുന്നു; നേവല്‍ ബേസിലെ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ മാത്രം ജോലി ചെയ്ത് മെല്ലെപ്പോക്കില്‍

ജോലികള്‍ നിര്‍വഹിക്കാന്‍ ഉത്തരവാദിത്വമുള്ള പ്രോസ്‌പെക്ട് യൂണിയന്‍ ഇതെല്ലാം ചെലവ് ചുരുക്കല്‍ നടത്തിയതിന്റെ പ്രത്യാഘാതമാണെന്നാണ് വാദിക്കുന്നത്

ഒരു യുദ്ധം തുടങ്ങിയാല്‍ സമയം നോക്കി, കൂലി നോക്കി പണി ചെയ്യുന്ന രീതിയെല്ലാം മാറ്റിവെച്ച് രാജ്യം ഒറ്റക്കെട്ടായി, ഒരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. എന്നാല്‍ ബ്രിട്ടന്റെ അവസ്ഥ ഇതൊന്നുമല്ല. എങ്ങനെ പ്രതികരിക്കണമെന്ന് പോലും സംശയിച്ച് ഇരിക്കുന്ന ഭരണകൂടം നയിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതം വേണ്ടതുളളൂ. 

സൈപ്രസില്‍ ബ്രിട്ടന്റെ സ്വന്തം ബേസിന് നേരെ അക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും സുരക്ഷയൊരുക്കാന്‍ നേവല്‍ ഷിപ്പ് അയയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എച്ച്എംഎസ് ഡ്രാഗണ്‍ സൈപ്രസില്‍ എത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടെങ്കിലും അറ്റകുറ്റപ്പണിക്കായി കയറ്റിയിട്ട കപ്പല്‍ ഇപ്പോഴും നീറ്റിലിറങ്ങിയിട്ടില്ല. 

നേവല്‍ ബേസില്‍ റിപ്പയര്‍ നടത്തേണ്ട ജീവനക്കാര്‍ ഇപ്പോഴും തിങ്കള്‍-വെള്ളി ഷെഡ്യൂളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ മാത്രം ജോലി ചെയ്ത് പോകുകയാണെന്നതാണ് അവസ്ഥ. സൈപ്രസിലെ ബ്രിട്ടീഷ് ബേസിന് സുരക്ഷ ഒരുക്കാനുള്ള ഡിസ്‌ട്രോയല്‍ കപ്പലാണ് പെട്ട് കിടക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട വെല്‍ഡിംഗ്, മെയിന്റനന്‍സ് ജോലികള്‍ തീര്‍ക്കാന്‍ ക്രൂ അംഗങ്ങള്‍ നെട്ടോട്ടം ഒാടുകയാണ്. 

എന്നാല്‍ ജോലികള്‍ നിര്‍വഹിക്കാന്‍ ഉത്തരവാദിത്വമുള്ള പ്രോസ്‌പെക്ട് യൂണിയന്‍ ഇതെല്ലാം ചെലവ് ചുരുക്കല്‍ നടത്തിയതിന്റെ പ്രത്യാഘാതമാണെന്നാണ് വാദിക്കുന്നത്. പ്രതിരോധ മന്ത്രാലയവും, പ്രൈവറ്റ് കോണ്‍ട്രാക്ടര്‍ സെര്‍കോയും ചെലവ് ചുരുക്കിയതാണ് കാലതാമസത്തിന് കാരണമെന്നാണ് ഇവരുടെ വാദം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.