
















ഇറാന്റെ എണ്ണ പാടങ്ങള്‍ക്ക് നേരെ അക്രമം നടക്കുമ്പോള്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയ്ക്ക് നേരെ രോഷം പ്രകടമായി ട്രംപ്. ഈ അക്രമങ്ങള്‍ നിര്‍ത്തണമെന്ന് താന്‍ നെതന്യാഹുവിനോട് പറഞ്ഞിരുന്നതാണെന്ന് പ്രസിഡന്റ് അവാകശപ്പെട്ടു.
ഇറാന്‍ യുദ്ധം നാടകീയമായ രീതിയില്‍ രൂക്ഷമാകുന്നതിന് എതിരെ പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ സുദീര്‍ഘമായ പോസ്റ്റിട്ടതോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി അകലം വരുന്നുവെന്ന സൂചന പുറത്തായത്. സുപ്രധാന പ്രകൃതിവാതക കേന്ദ്രമായ സൗത്ത് പാര്‍സിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്. എന്നാല്‍ ഇറാനും വെറുതെ ഇരുന്നില്ല. ഖത്തറിലെ എല്‍എന്‍ജി പാര്‍ക്ക് ഉള്‍പ്പെടെയാണ് അവര്‍ മറുപടിയായി അക്രമിച്ചത്.
നെതന്യാഹുവുമായി വിഷയത്തില്‍ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. ഇത് ചെയ്യരുതെന്ന് പറഞ്ഞതാണ്. യുദ്ധം സംയുക്തമായാണ് നടത്തുന്നത്. എന്നാല്‍ ചിലപ്പോള്‍ എനിക്ക് ഇഷ്ടമില്ലാത്തത് അദ്ദേഹം ചെയ്യും. ഇനി അത് ആവര്‍ത്തിക്കാന്‍ പോകുന്നില്ല, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 
ഇറാന്റെ എണ്ണ പാടങ്ങളിലെ അക്രമങ്ങള്‍ അമേരിക്കക്കാരെ പമ്പുകളില്‍ തിരിച്ചുകടിക്കാനും തുടങ്ങിയിട്ടുണ്ട്. ഗ്യാസ് വില 2.90 ഡോളറില്‍ നിന്നും ഗാലണിന് 3.90 ഡോളറിലേക്കാണ് വര്‍ദ്ധിച്ചത്. സൗത്ത് പാര്‍സ് അക്രമിക്കാനുള്ള ഇസ്രയേല്‍ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ യുഎസിന്റെ പേരും പേരുമയുമുള്ള എഫ് 35 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍ സൈന്യം പ്രഖ്യാപിച്ചതും യുഎസിന് തിരിച്ചടിയായി. യുഎസ് ജെറ്റിന് നേര്‍ക്കാണ് ഇറാന്‍ മിസൈല്‍ തൊടുത്തത്. എന്നാല്‍ വിമാനം തകര്‍ന്നില്ലെന്നും, അടിയന്തര ലാന്‍ഡിംഗ് ആവശ്യമായി വന്നുവെന്നും യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് സ്ഥിരീകരിച്ചു.