CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 20 Seconds Ago
Breaking Now

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നിബന്ധനകളില്‍ ഇളവ് വന്നില്ലെങ്കില്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ലേബര്‍ എംപിമാര്‍; വോട്ടിംഗ് ഒഴിവാക്കിയാലും വിടില്ലെന്ന് എതിരാളികള്‍; കെയര്‍ വര്‍ക്കര്‍മാരും, അഭയാര്‍ത്ഥികളും കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ? പ്രധാനമന്ത്രിയുടെ ഇടപെടല്‍ വിജയിക്കുമോ?

ഐഎല്‍ആര്‍ പരിഷ്‌കാരങ്ങളെ കണ്‍സര്‍വേറ്റീവുകള്‍ പിന്തുണയ്ക്കുമ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നു

ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ലേബര്‍ പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിക്കുമെന്ന് ആശങ്ക. നിയന്ത്രണങ്ങളുടെ കടുപ്പം കുറച്ചില്ലെങ്കില്‍ സൂചനാപരമായി വോട്ട് ചെയ്ത് എതിര്‍പ്പ് അറിയിക്കുമെന്നാണ് ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം വ്യക്തമാക്കുന്നത്. 

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാന്‍ നിലവിലെ അഞ്ച് വര്‍ഷമെന്നത് ഭൂരിഭാഗം പേര്‍ക്കും പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതി. പെര്‍മനന്റ് റസിഡന്‍സിക്കായി ഈ കാത്തിരിപ്പ് വേണ്ടി വരുന്നവരില്‍ കെയര്‍ വര്‍ക്കര്‍മാരും, അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നു. 

അതേസമയം മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമില്ലെന്ന് ഹോം ഓഫീസ് ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ വോട്ടിംഗ് ആവശ്യമായി വരില്ല. എന്നാല്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്താനായി എതിരാളികള്‍ വോട്ടിംഗ് നടപടികള്‍ പ്രയോഗിക്കുമെന്നാണ് കരുതുന്നത്. 

യുകെയില്‍ താമസം ഉറപ്പിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും അവകാശം നല്‍കുന്ന സെറ്റില്‍മെന്റ് പദ്ധതിയുടെ യോഗ്യതാ കാലയളവ് ദീര്‍ഘിപ്പിക്കുന്നത് ഹോം ഓഫീസിന്റെ പ്രധാന ലക്ഷ്യമാണ്. നെറ്റ് മൈഗ്രേഷന്‍ 2021 മുതല്‍ 2024 വരെ യുകെ ജനസംഖ്യയില്‍ 2.6 മില്ല്യണ്‍ ആളുകളെ കൂട്ടിച്ചേര്‍ത്തതായി ഹോം ഓഫീസ് പറയുന്നു. 2026 മുതല്‍ 2030 വരെ യുകെയില്‍ ഏകദേശം 1.6 മില്ല്യണ്‍ ജനങ്ങള്‍ സെറ്റില്‍ ചെയ്യുമെന്നും കരുതുന്നു. 

എന്നാല്‍ യുകെയില്‍ ഇതിനകം എത്തിയവരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്നു. ഈ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിലവിലെ കുടിയേറ്റക്കാര്‍ക്ക് 10 വര്‍ഷം കാത്തിരിക്കുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ വരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സൂചിപ്പിച്ചിരുന്നു.

ഐഎല്‍ആര്‍ പരിഷ്‌കാരങ്ങളെ കണ്‍സര്‍വേറ്റീവുകള്‍ പിന്തുണയ്ക്കുമ്പോള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നു. അതേസമയം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഐഎല്‍ആര്‍ അവകാശം പൂര്‍ണ്ണമായി നിരോധിക്കുമെന്നാണ് റിഫോം യുകെ പ്രഖ്യാപനം. 




കൂടുതല്‍വാര്‍ത്തകള്‍.