CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 43 Seconds Ago
Breaking Now

യുകെ കടമെടുപ്പ് ചെലവുകള്‍ 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍; വിപണി പ്രതീക്ഷിക്കുന്നത് '3' പലിശ നിരക്ക് വര്‍ദ്ധനവുകള്‍ വരെ! ഇറാന്‍ യുദ്ധം കൈവിട്ട് പോകുമെന്ന ആശങ്കയില്‍ വിപണികള്‍ ഇടിയുന്നത് തിരിച്ചടി; ജൂണില്‍ പലിശ നിരക്ക് കൂടിയാല്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഷോക്ക്

മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് ദഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍

2008-ലെ സാമ്പത്തിക പ്രതിസന്ധി ആഗോള തലത്തില്‍ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയത് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിക്കൊണ്ടാണ്. ഇതിന് ശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയെന്ന് അറിയുമ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. ഈ ഘട്ടത്തില്‍ മൂന്ന് പലിശ നിരക്ക് വര്‍ദ്ധനവുകളെങ്കിലും ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്. 

ഗവണ്‍മെന്റ് കടമെടുപ്പിന് ഉപയോഗിക്കുന്ന യീല്‍ഡിന്റെ പലിശ നിരക്കുകള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയാണ്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഇതോടെ 2026 വര്‍ഷത്തില്‍ മൂന്ന് പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിപണി പ്രവചിക്കുന്നു. 

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഉയര്‍ന്ന ഗില്‍റ്റ് യീല്‍ഡുകള്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗവണ്‍മെന്റിന്റെ കടത്തിന് മുകളിലേക്കാണ് ഈ ചെലവ് കൂടി വരുന്നത്. മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് ദഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തുമുള്ള സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍. 

ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ, തടയുകയോ ചെയ്ത് തെഹ്‌റാനെ സമ്മര്‍ദത്തിലാക്കാനാണ് യുഎസ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിലൂടെ ഹോര്‍മുസ് കടലിടുക്ക് തുറന്നിടാനാണ് ട്രംപിന്റെ നീക്കം. എന്നാല്‍ യുദ്ധത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാനാണ് ഇത് ഉപകരിക്കുകയെന്നാണ് ആശങ്ക. 

ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം 1 ശതമാനത്തോളം താഴ്ന്ന് 1.3316 ഡോളറിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകള്‍ നിക്ഷേപകര്‍ കൈയൊഴിയുന്നത് മറ്റൊരിടത്തും കാണാത്ത വേഗതയിലാണ്. അതിനാല്‍ കൂടുതല്‍ എനര്‍ജി സബ്‌സിഡി പോലുള്ളവ താങ്ങാന്‍ ഗവണ്‍മെന്റിന് ശേഷിയില്ലെന്ന് വരും. 




കൂടുതല്‍വാര്‍ത്തകള്‍.