CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Minutes 17 Seconds Ago
Breaking Now

ചരിത്രം കുറിച്ച് നാസയുടെ ആര്‍ട്ടെമിസ്-2 വിക്ഷേപണം; 50 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ പരിസരത്തേക്ക് മനുഷ്യന്‍ നടത്തുന്ന ആദ്യത്തെ യാത്രയാണിത്.

ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടങ്ങിപ്പോക്കിന് തുടക്കം കുറിച്ച് നാസയുടെ ആര്‍ട്ടെമിസ്-2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 4.06നായിരുന്നു വിക്ഷേപണം. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി കരുത്തുറ്റ എസ്.എല്‍.എസ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ പരിസരത്തേക്ക് മനുഷ്യന്‍ നടത്തുന്ന ആദ്യത്തെ യാത്രയാണിത്.

നാസ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലുള്ളത്. ഇതോടെ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യത്തെ കറുത്ത വര്‍ഗക്കാരനായി വിക്ടര്‍ ഗ്ലോവറും, ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി കാനഡക്കാരനായ ജെറമി ഹാന്‍സനും റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി. ഇതില്‍ ജെറമി ഹാന്‍സന്‍ ഒഴികെയുള്ള മൂന്ന് പേരും മുന്‍പ് ബഹിരാകാശ യാത്ര നടത്തിയവരാണ്.

ഇതൊരു ചന്ദ്രനില്‍ ഇറങ്ങുന്ന ദൗത്യമല്ല മറിച്ച് ചന്ദ്രനെ ചുറ്റിയുള്ള പത്ത് ദിവസത്തെ പരീക്ഷണ യാത്രയാണ്. വിക്ഷേപണത്തിന് ശേഷം ആദ്യ 25 മണിക്കൂര്‍ ഭൂമിയെ ഭ്രമണം ചെയ്ത് ഒറിയോണ്‍ (Orion) പേടകത്തിന്റെ പ്രവര്‍ത്തനക്ഷമത സംഘം പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ഏകദേശം 2.44 ലക്ഷം മൈല്‍ അകലെയുള്ള ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുക. ചന്ദ്രന്റെ തൊട്ടടുത്തെത്തുന്ന പേടകം അവിടുത്തെ നിഗൂഢമായ മറുപുറം (Far Side) നിരീക്ഷിക്കുകയും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലത്തില്‍പ്പെട്ട് വില്ലുപോലെ തിരിഞ്ഞ് (Slingshot) ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും.

ആര്‍ട്ടെമിസ്-2 പേടകം മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല. ഇതൊരു ഗതാഗത വാഹനമായി മാത്രമേ പ്രവര്‍ത്തിക്കൂ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനും തിരിച്ചു വരാനുമുള്ള ലാന്‍ഡറുകള്‍ സ്‌പേസ് എക്‌സ് (SpaceX), ബ്ലൂ ഒറിജിന്‍ (Blue Origin) തുടങ്ങിയ കമ്പനികള്‍ വികസിപ്പിച്ചു വരികയാണ്. ഈ സംവിധാനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അടുത്ത ഘട്ടമായ ആര്‍ട്ടെമിസ്-3 ദൗത്യത്തിലായിരിക്കും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുക

 




കൂടുതല്‍വാര്‍ത്തകള്‍.