CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 52 Seconds Ago
Breaking Now

'അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം': കെ സി വേണുഗോപാല്‍

വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 'അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല. കൃത്യമായ ജനവിധി ഉണ്ടാകും. പിണറായി വീണഅടും അഞ്ചുവര്‍ഷം കൂടി ഭരിക്കണോ?': കെ സി വേണുഗോപാല്‍ ചോദിച്ചു.

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി വോട്ടിന് കോഴ നല്‍കിയെന്ന വിവാദത്തിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേരളത്തിന് പരിചിതമല്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും കേരളത്തെ വിലയ്ക്ക് വാങ്ങാമെന്നാണ് ബിജെപി കരുതുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അവര്‍ക്കുളള കനത്ത പ്രഹരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കെ സി വ്യക്തമാക്കി. 'ഉത്തരേന്ത്യയിലെ പോലെ കേരളത്തിലെ ജനങ്ങളെ മണ്ടന്മാര്‍ ആക്കാമെന്നാണോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിണ്ടുന്നില്ല. സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിക്കേണ്ടേ? തെളിവ് പകല്‍ വെളിച്ചം പോലെ വന്നില്ലേ? മക്കളെ ബിജെപിക്കാരെ, ഇത് നിങ്ങള്‍ക്കുളള മണ്ണല്ല':കെ സി വേണുഗോപാല്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നും കെ സി പറഞ്ഞു. വി എസിന്റെ അഭാവത്തില്‍ ജി സുധാകരന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും എല്ലാം തുറന്ന് പറയുകയുമായിരുന്നെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനല്ല, രക്ഷപ്പെടുത്താനാണ് സുധാകരന്‍ ശ്രമിച്ചതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.