CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 3 Seconds Ago
Breaking Now

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്

കര്‍ണാടക ചിക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. ഇന്ന് സംസ്‌കാരം നടത്തും.വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്. പത്ത് മിനിറ്റുകള്‍ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റില്‍ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. ഒടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.