CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 34 Seconds Ago
Breaking Now

ലണ്ടനിലെ വിദ്യാലയത്തിലെ പ്രിയങ്കരിയായ അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന പരാതിയില്‍ പുറത്ത് ; വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടല്‍

ലണ്ടനിലെ പ്രശസ്ത ചിസ്വിക് സ്‌കൂളിലെ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് ലണ്ടനിലെ പ്രശസ്ത ചിസ്വിക് സ്‌കൂളിലെ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. ഈ വിദ്യാര്‍ത്ഥിയുടെ തന്നെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.

വിദ്യാലയത്തിലെ ഏറെ പ്രിയങ്കരിയായ അധ്യാപികയ്‌ക്കെതിരെയാണ് നടപടി. അധ്യാപിക അയച്ച ലൈംഗീക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിദ്യാര്‍ത്ഥി മറ്റൊരു അധ്യാപകന് കൈമാറുകയായിരുന്നു. ഈ സന്ദേശങ്ങള്‍ തെളിവായി സ്വീകരിച്ച സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഈ ആഴ്ച ആദ്യം അധ്യാപികയെ ഔദ്യോഗികമായി പുറത്താക്കി. രക്ഷിതാക്കളെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം.

അധ്യാപിക അയച്ച ചിത്രങ്ങള്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അധ്യാപിക അയച്ച ചിത്രങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ടെന്ന ആശങ്കയും രക്ഷിതാക്കള്‍ക്കിടയിലുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും നടപടിയുണ്ടാകുമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഹെഡ് ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.