
















പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദം ശക്തമാകുന്നു. പാര്‍ട്ടിയുടെ ഇടതുപക്ഷ വിഭാഗത്തിലെ എംപിമാര്‍ നേതാവും നിലവിലെ എനര്‍ജി സെക്രട്ടറിയുമായ എഡ് മിലിബാന്‍ഡിനോട് നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെടാുമെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ അടുത്ത ആഴ്ച വലിയൊരു പരീക്ഷണ കാലഘട്ടമാകും. മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന കാതറിന്‍ വെസ്റ്റ്, തിങ്കളാഴ്ചയ്ക്കകം മന്ത്രിസഭയിലെ ആരും മുന്നോട്ട് വരാത്ത പക്ഷം താന്‍ തന്നെ നേതൃമത്സരത്തിന് തുടക്കമിടുമെന്ന് വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇംഗ്ലണ്ടില്‍ 1,400ലേറെ കൗണ്‍സിലര്‍മാരെ നഷ്ടമായ പാര്‍ട്ടി പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ റിഫോം യു.കെ ക്കും ഗ്രീന്‍ പാര്‍ട്ടിക്കും മുന്നില്‍ അടിപതറി.
ഇതിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിനെ സ്റ്റാര്‍മറിന് പകരക്കാരനാക്കണമെന്ന് ചില എംപിമാര്‍ ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് മത്സരത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അത് തള്ളി.ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഇടതുപക്ഷ എംപിമാര്‍ എഡ് മിലിബാന്‍ഡിനെ പിന്തുണയ്ക്കാന്‍ ആലോചിക്കുന്നത്.