CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 46 Seconds Ago
Breaking Now

ജൂതന്മാരെ ആക്രമിച്ച് ടിക് ടോക് വീഡിയോയാക്കി പ്രചരിപ്പിക്കല്‍ ; മതവിദ്വേഷം പ്രേരിപ്പിക്കുന്ന കുറ്റങ്ങളില്‍ രണ്ട് യുവാക്കള്‍ തെറ്റുകാരെന്ന് കോടതി

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പേരെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

ജൂത സമൂഹത്തിനെതിരെ വിദ്വേഷപരമായ ടിക്ടോക്ക് വീഡിയോകള്‍ ചിത്രീകരിച്ച കേസില്‍ രണ്ട് യുവാക്കളെ ലണ്ടന്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ആദം ബെദൂയി (20), അബ്ദെല്‍കാദര്‍ അമീര്‍ ബൂസ്ലൂബ് (21) എന്നിവരാണ് മതവിദ്വേഷം പ്രേരിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തതായി സമ്മതിച്ചത്.

വടക്കന്‍ ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ഹില്‍ മേഖലയിലെ യഹൂദ സമൂഹാംഗങ്ങളെ സമീപിച്ച് ഉപദ്രവിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനായി ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് കേസ്. വ്യാഴാഴ്ച രാത്രി ക്ലാപ്ടണ്‍ കോമണില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേംസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരും മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള അതിക്രമം നടത്തിയതായി കണ്ടെത്തി. ലണ്ടനിലെ ഹില്ലിങ്ഡണിലെ വെസ്റ്റ് ഡ്രെയ്റ്റണ്‍ സ്വദേശികളായ ഇവര്‍ക്കെതിരെ ക്രൈം ആന്‍ഡ് ഡിസോര്‍ഡര്‍ ആക്ട് 1998, പബ്ലിക് ഓര്‍ഡര്‍ ആക്ട് 1986 എന്നീ നിയമങ്ങള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പേരെ ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.

അടുത്തിടെ ലണ്ടനില്‍ യഹൂദ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് 100 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംരക്ഷണസംഘം രൂപീകരിച്ചിരുന്നു. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ യഹൂദ വിരുദ്ധ വിദ്വേഷക്കുറ്റങ്ങളില്‍ ഏകദേശം 50 പേരെ അറസ്റ്റ് ചെയ്തതായും എട്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.