CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 12 Seconds Ago
Breaking Now

എനര്‍ജി പ്രൈസ് ഷോക്ക് വരുന്നു; ജൂലൈ മാസത്തില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ദ്ധിച്ച് 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; എനര്‍ജി പ്രൈസ് ക്യാപ്പ് 13 ശതമാനം ഉയര്‍ത്താന്‍ റെഗുലേറ്റര്‍ തയ്യാറാകുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്

ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം യുകെയിലെ ഗ്യാസ് വിപണി വില ഈ വര്‍ഷം ഇരട്ടിയാക്കിയിട്ടുണ്ട്

ഇറാനിലെ യുദ്ധത്തില്‍ നിന്നും തലയൂരാന്‍ കഴിയാതെ കുടുങ്ങി കിടക്കുകയാണ് അമേരിക്കയും, ഇസ്രയേലും. ലോകം ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ഇന്ധനവിലയുടെ രൂപത്തിലും. എണ്ണ, ഗ്യാസ് വിലകള്‍ കുതിച്ചുയരുമ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാകുകയാണ്. 

ഇതിന്റെ പ്രത്യാഘാതം ജൂലൈ മാസത്തില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് പുതുക്കുമ്പോള്‍ ജനങ്ങളുടെ ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് ഇപ്പോള്‍ പ്രവചനം. പ്രതിവര്‍ഷ ബില്ലുകള്‍ 200 പൗണ്ടിലേറെ വര്‍ദ്ധിച്ച് സമ്മറില്‍ 1900 പൗണ്ടിന് അരികിലേക്ക് ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നു. ജീവതച്ചെലവ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ ജനങ്ങള്‍ക്ക് ഇതൊരു ഷോക്കായി മാറുമെന്ന് ഉറപ്പാണ്. 

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പുതുക്കി നിശ്ചയിക്കുമ്പോഴാണ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുകയെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എനര്‍ജി ബില്ലുകള്‍ 1641 പൗണ്ട് ക്യാപ്പാണ് നിലവിലുള്ളത്. ഇതിനെ അപേക്ഷിച്ച് 13 ശതമാനമാണ് വര്‍ദ്ധന. 

ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം യുകെയിലെ ഗ്യാസ് വിപണി വില ഈ വര്‍ഷം ഇരട്ടിയാക്കിയിട്ടുണ്ട്. ഹോള്‍സെയില്‍ എനര്‍ജി വിലകള്‍ വര്‍ദ്ധിക്കുന്നതാണ് പ്രധാന കാരണമായി കോണ്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധത്തിന് തിരിച്ചടിയായി ഹോര്‍മുസ് കടലിടുക്ക് അടച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എനര്‍ജി വിതരണത്തിന് തെഹ്‌റാന്‍ തടയിട്ടിരുന്നു. ഇതോടെ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ വില വര്‍ദ്ധിക്കുകയും ചെയ്തു. നിലവിലെ താല്‍ക്കാലി വെടിനിര്‍ത്തലാണ് കൈവിട്ട് വില കുതിക്കാതെ തടഞ്ഞിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.