CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 40 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സുമാര്‍ 'സഹിക്കുന്നു' വംശീയ അധിക്ഷേപങ്ങള്‍? തീവ്രനിലപാടുകള്‍ സാധാരണ കാര്യമായി അവഗണിക്കുന്നു; വംശീയ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; നഴ്‌സുമാര്‍ നേരിടുന്ന ദുരിതത്തില്‍ 86% കുതിച്ചുചാട്ടം

തങ്ങളുടെ മകളെ പരിപാലിക്കാന്‍ 'ഒരു കറുത്ത നഴ്‌സിനെ' വേണ്ടെന്ന് ഒരു രോഗിയുടെ കുടുംബം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ എന്‍എച്ച്എസ് നഴ്‌സുമാര്‍ നേരിടുന്ന വംശീയ അധിക്ഷേപങ്ങളില്‍ 86% കുതിച്ചുചാട്ടം ഉണ്ടായതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. രാഷ്ട്രീയത്തിലും, മാധ്യമങ്ങളിലും തീവ്ര നിലപാടുകള്‍ സാധാരണ കാര്യമായി മാറിയതാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരെ ക്രൂശിക്കുന്നതിലേക്ക് നയിക്കുന്നതെന്നാണ് യൂണിയന്‍ മേധാവി ചൂണ്ടിക്കാണിക്കുന്നത്. 

നഴ്‌സിനെ കുരങ്ങെന്ന് വിളിക്കുന്ന സഹപ്രവര്‍ത്തകരും, രോഗി നഴ്‌സിന് നേര്‍ക്ക് ചൂടുവെള്ളം ഒഴിക്കുന്നതും, ഇതിനെല്ലാം പുറമെ വംശീയ അധിക്ഷേപം നടത്തുന്നതും ഉള്‍പ്പെടെ അതിക്രമങ്ങളാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ നടക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വെളിപ്പെടുത്തി. 

തങ്ങളുടെ മകളെ പരിപാലിക്കാന്‍ 'ഒരു കറുത്ത നഴ്‌സിനെ' വേണ്ടെന്ന് ഒരു രോഗിയുടെ കുടുംബം പറഞ്ഞതിന് പുറമെ മറ്റൊരു എന്‍എച്ച്എസ് വര്‍ക്കര്‍ ഒരു നഴ്‌സിന് എതിരെ 'നിങ്ങളുടെ നിറമുള്ളവരെ ഇവിടെ ഞങ്ങള്‍ക്ക് വേണ്ട' എന്ന് വരെ ആക്രോശിക്കുന്ന സ്ഥിതിയാണ് നേരിട്ടത്. 

എന്‍എച്ച്എസ് കണക്കുകള്‍ കഴിഞ്ഞ വര്‍ഷം യുകെയിലെ നഴ്‌സുമാര്‍ 6812 വംശയ അധിക്ഷേപ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022-ല്‍ 3652 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടത്ത് നിന്നുമാണ് ഈ വര്‍ദ്ധന. എന്നാല്‍ ഈ കേസുകളില്‍ എത്രയെണ്ണം പോലീസില്‍ റിപ്പോര്‍്ട്ട് ചെയ്‌തെന്നോ, തുടര്‍നടപടികള്‍ ഉണ്ടായെന്നതിനോ കണക്കുകളില്ല. 

ഹെല്‍ത്ത് സര്‍വ്വീസിന് വംശീയ അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്നതിലെ മടിയും, നഴ്‌സുമാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നതും പരിഗണിച്ചാല്‍ യാഥാര്‍ത്ഥ്യം ഇതിനും മുകളിലായിരിക്കുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന വംശീയ അതിക്രമങ്ങളിലെ ഗുരുതര വര്‍ദ്ധനവാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.