CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 24 Minutes 49 Seconds Ago
Breaking Now

യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിയുന്നു; ഏപ്രില്‍ മാസം കുറഞ്ഞത് 40%; ഏപ്രില്‍ മാസത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഇത്രയേറെ അപേക്ഷ കുറയുന്നത് ആദ്യം; റെഫ്യൂസല്‍ റേറ്റും കൂടുതല്‍

ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ അപേക്ഷകളില്‍ 33% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ബ്രിട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ ഒരു നിമഷം ചിന്തിപ്പിക്കുന്ന ഘടകമാണ്. പഠനശേഷം യുകെയില്‍ തങ്ങാനുള്ള സാധ്യതകളെ സാരമായി ബാധിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ലേബര്‍ ഗവണ്‍മെന്റും മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ പല ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളും ഭാവിയില്‍ യുകെയില്‍ പഠിക്കാനോ, ജോലിക്കോ എത്തുന്നവരെ ബാധിക്കുകയും ചെയ്യും. 

സ്റ്റഡി വിസാ അപേക്ഷകളില്‍ ഇതിന്റെ പ്രത്യാഘാതം സാരമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40% ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് യുകെയില്‍ പഠിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്. മുന്‍വര്‍ഷം ഈ മാസം 14,800 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ട സ്ഥാനത്താണ് ഇത്. 

ഇതോടെ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ അപേക്ഷകളില്‍ 33% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ച് ഈ കണക്കുകള്‍ കനത്ത ആഘാതമാണ്. ഇതിന് പുറമെ അപേക്ഷകള്‍ തള്ളുന്ന നിരക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ വ്യക്തമാക്കി. 

ഏപ്രില്‍ മാസത്തിലെ ഇടിവ് അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ്. 2024-ല്‍ ഗവണ്‍മെന്റ് ഡിപ്പന്‍ഡന്റ്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയത് മുതലാണ് സ്റ്റഡി വിസ അപേക്ഷകള്‍ കുറയാന്‍ തുടങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.