CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 29 Seconds Ago
Breaking Now

ഒടുവില്‍ പ്രഖ്യാപിച്ച് വെസ് സ്ട്രീറ്റിംഗ്; കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി; പോരാടേണ്ടി വരിക ലേബര്‍ എംപിമാരുടെ പ്രിയപ്പെട്ട ബേണ്‍ഹാമിനോട്; രാജ്യത്തെ യൂറോപ്യന്‍ യൂണിയനില്‍ തിരികെ 'കെട്ടുമെന്ന്' സ്ട്രീറ്റിംഗ്

ലേബര്‍ നേതൃമത്സരത്തില്‍ ബേണ്‍ഹാം ഉണ്ടാകുന്നതാണ് ശരിയെന്ന് സ്ട്രീറ്റിംഗ്

പ്രധാനമന്ത്രിയാകാന്‍ മോഹമുള്ളവര്‍ തന്നെ വളഞ്ഞിട്ട് അക്രമിക്കുന്നതിനിടെ അധികാരം ഒഴിയാന്‍ പാതിമനസ്സ് ഒരുക്കി കീര്‍ സ്റ്റാര്‍മര്‍. നേതൃസ്ഥാനം ഒഴിയാന്‍ സ്റ്റാര്‍മര്‍ തീരുമാനിച്ചുവെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ പ്രധാനമന്ത്രി പദവി നോട്ടമിട്ട് മത്സരിക്കാന്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. 

ലേബര്‍ നേതൃത്വം പിടിക്കാനായി താന്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനെ വീണ്ടും 'കെട്ടിയിടുമെന്നും' സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. ബ്രക്‌സിറ്റ് യുകെയ്ക്ക് പറ്റിയ പിഴവാണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 

'കളത്തിലുള്ള മികച്ച സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ നല്ല രീതിയിലുള്ള മത്സരം നടക്കണം. ഞാന്‍ കളത്തിലുണ്ടാകും', ലണ്ടനില്‍ വലതുപക്ഷ ലേബര്‍ അണികളുടെ കോണ്‍ഫറന്‍സില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ആന്‍ഡി ബേണ്‍ഹാം ലേബറിന്റെ നേതൃപോരാട്ടത്തില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും, അതിന് ആദ്യം മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന കടമ്പ ബാക്കിയാണ്. 

ലേബര്‍ നേതൃമത്സരത്തില്‍ ബേണ്‍ഹാം ഉണ്ടാകുന്നതാണ് ശരിയെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ പദവിയിലുള്ള ബേണ്‍ഹാം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായെങ്കില്‍ മാത്രമാണ് പാര്‍ട്ടി നേതൃപദവിക്ക് സാധ്യത. പാര്‍ട്ടിക്കും, രാജ്യത്തിനുമായി മികച്ചതും, ഉത്തരവാദിത്വപരവുമായ കാര്യമാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടു. കൂടുതല്‍ മന്ത്രിമാര്‍ രാജിവെയ്ക്കുന്ന ദുരന്തത്തിന് പകരം നേതൃത്വ വെല്ലുവിളി ഏറ്റെടുത്ത് ഒഴിയാന്‍ തയ്യാറാകണമെന്നാണ് ഈ ആവശ്യം.




കൂടുതല്‍വാര്‍ത്തകള്‍.