CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 3 Seconds Ago
Breaking Now

എങ്ങനെയും വീട് കച്ചവടം നടന്നാല്‍ മതി! ബ്രിട്ടന്റെ ഭവനവിപണിയ്ക്ക് കടുപ്പം കൂടുന്നു; 32% വരെ വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായി വില്‍പ്പനക്കാര്‍; വാങ്ങാന്‍ ആളെ കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നു

വില്‍പ്പനയ്ക്ക് വെച്ച നിരക്ക് കുറയ്ക്കുന്ന വീടുകള്‍ വില്‍ക്കാന്‍ കൃത്യമായി വിലയിട്ട വീടുകളെ അപേക്ഷിച്ച് 91 ദിവസം കൂടുതല്‍ വേണ്ടിവരുന്നതായി റൈറ്റ്മൂവ്

ബ്രിട്ടനിലെ ഭവനവിപണി കടുപ്പമേറിയ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെ അസ്വസ്ഥത മനസ്സിലാക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആളുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഈ ഘട്ടത്തില്‍ വീട് എങ്ങനെയെങ്കിലും വില്‍ക്കാനായി വില വന്‍തോതില്‍ കുറയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നുവെന്നാണ് റൈറ്റ്മൂവ് വെളിപ്പെടുത്തുന്നത്. 

വീട് ലിസ്റ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസക്കൂടുതല്‍ കാരണം വലിയ വിലയിടുകയും, ഇത് വീട് വില്‍പ്പന വൈകിക്കുകയും ചെയ്യുന്നതായി പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് കമ്പനി വ്യക്തമാക്കുന്നു. ഇതിനൊടുവില്‍ വീട് വില്‍ക്കുന്ന വില ആവശ്യപ്പെട്ടതിന്റെ 32 ശതമാനം കുറച്ച് നല്‍കുകയും ചെയ്യുന്നതിലാണ് കലാശിക്കുന്നത്. 

സപ്ലൈയും, ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ 2015ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ വിപണി കൂടുതല്‍ മത്സരാത്മകമായി മാറിയിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകുന്നുണ്ട്. 

ഈ ഘട്ടത്തിലും വീട് വില്‍ക്കാന്‍ ലിസ്റ്റ് ചെയ്യുന്നവര്‍ വില അല്‍പ്പം കൂട്ടിവെയ്ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം പുതുതായി ലിസ്റ്റ് ചെയ്ത വീടുകളുടെ ശരാശരി വിലയില്‍ 4333 പൗണ്ട് വര്‍ദ്ധനവ് നേരിട്ട് 378,304 പൗണ്ടിലേക്ക് ഉയര്‍ന്നു. 

അതേസമയം വില്‍പ്പന ഉറപ്പിക്കുന്നതില്‍ ഈ മാസം 4 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് റൈറ്റ്മൂവ് പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ മേയ് മാസത്തിലെ കണക്ക് അപേക്ഷിച്ചാണ് ഈ ഇടിവ്. ആ ഘട്ടത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താരതമ്യേന കുറഞ്ഞ നിലയിലുമായിരുന്നു.

വില്‍പ്പനയ്ക്ക് വെച്ച നിരക്ക് കുറയ്ക്കുന്ന വീടുകള്‍ വില്‍ക്കാന്‍ കൃത്യമായി വിലയിട്ട വീടുകളെ അപേക്ഷിച്ച് 91 ദിവസം കൂടുതല്‍ വേണ്ടിവരുന്നതായി റൈറ്റ്മൂവ് അന്വേഷണം കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.