CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 27 Seconds Ago
Breaking Now

ആഹ്ലാദം വിതറി കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്റെ പാരിസ് ടൂർ

കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നു ദിവസത്തെ 'സിസ്നിലാന്റെ പാരിസ് ടൂർ' വളരെ ആവേശവും, ഉല്ലാസപ്രദവുമായിരുന്നു.  സൂപ്പർ ഡീലക്സ് കോച്ചിൽ 67 യാത്രക്കാരുമായി ജൂലൈ 29 നു രാവിലെ അഞ്ച് മണിക്ക് യാത്ര തിരിച്ച സംഘം 31 നു വൈകിട്ട് 12 മണിക്ക് തിരിച്ചെത്തി. തിരക്കുപിടിച്ച ജോലികളിൽനിന്നും, ഫോണ്‍ വിളികളിൽ നിന്നും ഒരു വിട നല്കി മൂന്നു ദിവസം എല്ലാം മറന്നു പാരിസ് നഗരത്തിൽ അടിച്ചു പൊളിക്കുവാൻ പറ്റിയതിന്റെ സംതൃപ്തിയിലാണ് ടൂറിൽ പങ്കെടുത്ത എല്ലാവരും.


ചരിത്രം ഉറങ്ങുന്ന പാരിസ് നഗരത്തിന്റെ വിവിധ തെരുവുകളെപ്പറ്റിയും, ഇതിഹാസ പുരുഷനായ നെപ്പോളിയൻ ചക്രവർത്തിയെപ്പറ്റിയും ടൂർ മാനേജർ ദിലീപ് യാത്രാ മദ്ധ്യേ എല്ലാവർക്കും വിവരിച്ചു കൊടുത്തപ്പോൾ എല്ലാവരിലും പ്രത്യേകിച്ച് ചരിത്രം പഠിക്കുന്ന കുട്ടികളിൽ കൗതുകങ്ങളും വിസ്മയങ്ങളും ഉളവാക്കി. വരും വർഷങ്ങളിലും ഇത്തരതിലുള്ള വിദേശ യാത്രകൾ അസ്സോ സിയേഷൻ സംഘടിപ്പിക്കണമെന്ന് ഈ ടൂറിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.


സി.എം.എ യുടെ ചരിത്രത്തിലെ ആദ്യ വിദേശ ടൂർ അവിസ്മരണീയമാക്കിയ ഇതിന്റെ സംഘാടകരായ ബിനോയ്‌ ഫ്രാൻസിസ്, ജോസഫ്‌ , ജിജി സ്റീഫൻ എന്നിവർക്കും, ഈ ടൂറിൽ പങ്കെടുക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മറ്റെല്ലാവർക്കും പ്രത്യേകിച്ച് പ്രദീപ്‌ നായർക്കും സി.എം.എ യുടെ എക്സിക്യൂ റ്റീവ് കമ്മിറ്റി അംഗങ്ങൾ നന്ദി  അറിയിക്കുന്നു.

      




കൂടുതല്‍വാര്‍ത്തകള്‍.