CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 51 Seconds Ago
Breaking Now

ലേബര്‍ ആഭ്യന്തര യുദ്ധത്തിലേക്ക്; ആഞ്ചെല റെയ്‌നര്‍ പുറത്തായതോടെ പകരക്കാരാകാന്‍ വന്‍പട; പാര്‍ട്ടിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ സമയം വേണ്ടിവരുന്നതിനാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ നോക്കാന്‍ സമയമില്ലെന്ന് ആരോപണം

രാജ്യത്തിന് മാറ്റം സമ്മാനിക്കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ്

നികുതി വെട്ടിച്ചതായി സമ്മതിച്ച് ആഞ്ചെല റെയ്‌നര്‍ പുറത്തുപോയതോടെ ആശ്വാസമാകുമെന്ന് കരുതിയ ലേബര്‍ പാര്‍ട്ടിയില്‍ ഇതിന് വിപരീതമായ ദിശയിലാണ് കാര്യങ്ങള്‍. റെയ്‌നര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായതോടെ സ്ഥാനമോഹികള്‍ ഇപ്പോള്‍ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹത്തിനാണ് വഴിയൊരുക്കിയത്. 

പാര്‍ട്ടി ഡെപ്യൂട്ടി നേതാവായി ഇടം നേടാന്‍ എംപിമാര്‍ പരസ്പരം ചെളിവാരി എറിയുകയാണ്. രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പാര്‍ട്ടിയിലെ ആഭ്യന്തര പോര് ഒതുക്കാനുള്ള യത്‌നത്തിലാണ് നം.10 എന്നാണ് വിമര്‍ശനം. ആറാഴ്ചത്തെ മത്സര സമയമാണ് ലേബറിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഹൗസിംഗ് മന്ത്രി ആലിസണ്‍ മക്ഗവേണിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്തുണ നല്‍കുന്നത്. അതേസമയം മുന്‍ കോമണ്‍സ് നേതാവ് ലൂസി പവലും പോരാട്ടത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് ഇന്നലെ മത്സരത്തില്‍ നിന്നും സ്വയം ഒഴിവായി. 

ബ്രിട്ടന്‍ ഗുരുതരമായ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുമ്പോള്‍ ലേബര്‍ സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ ആഭ്യന്തര യുദ്ധത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് ടോറി ചെയര്‍മാന്‍ കെവിന്‍ ഹോളിന്റേക്ക് പറഞ്ഞു. എന്നാല്‍ രാജ്യത്തിന് മാറ്റം സമ്മാനിക്കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.