ഹമാസ് നേതൃത്വത്തിന് നേര്‍ക്ക് സര്‍പ്രൈസ് അക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഗാസയ്ക്ക് പകരം ഇത്രയും കാലം അവര്‍ സുരക്ഷിതമെന്ന് കരുതിയ ഖത്തറിലാണ് ഇസ്രയേലിന്റെ ഐഡിഎഫ് അക്രമം നടത്തിയത്. ഖത്തറില്‍ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത നേതൃത്വം യോഗം ചേരുമ്പോഴാണ് ദോഹയില്‍ ഐഡിഫും, ഇസ്രയേല്‍ സെക്യൂരിറ്റി ഏജന്‍സിയും സംയുക്തമായി സ്‌ട്രൈക്ക് നടത്തിയത്.
ഹമാസിന്റെ ഉന്നത നേതൃത്വവും, ഇടനിലക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സൗദി മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടെങ്കിലും ഉന്നത നേതാക്കള്‍ രക്ഷപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഒരു ഖത്തര്‍ സുരക്ഷാ സര്‍വ്വീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ദോഹയില്‍ ആഡംബര ജീവിതം നയിക്കുന്നവരാണ് ഹമാസ് ഉന്നത നേതൃത്വം. അടുത്ത തീവ്രവാദ ഗ്രൂപ്പ് നേതാവായി കണക്കാക്കുന്ന മാഷലിന് 4 ബില്ല്യണ്‍ പൗണ്ട് ആസ്തിയുണ്ട്. ഹമാസിന്റെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഇയാളാണ് കൈകാര്യം ചചെയ്യുന്നത്.
അതേസമയം ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഇസ്രയേല്‍ അക്രമം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രോഷാകുലനാക്കി. ഇസ്രയേല്‍ ഖത്തറില്‍ അക്രമം നടത്തുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ യുഎസ് ഖത്തര്‍ അധികൃതരെ വിവരം അറിയിച്ചെന്നും, എന്നാല്‍ അക്രമം തടയാന്‍ കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ ഖത്തറിലെ ഇസ്രയേല്‍ അക്രമത്തെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്തുന്നതിന് തുല്യമാണ് നടപടിയെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ വിട്ടയയ്ക്കല്‍, ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സ്റ്റാര്‍മര്‍ അറിയിച്ചു.