
















ഗവര്‍ണര്‍ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോ?ഗസ്ഥരുടെ യോ?ഗം നടത്തിയ വിവരം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ?ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാര്‍ത്തകളിലൂടെയാണത്രെ! എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയോ? ഭരണം യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഗവര്‍ണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ് എന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചിരിക്കുന്നത്.
ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവര്‍ണര്‍ക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഉന്നയിച്ചില്ലെങ്കില്‍ ഈ ദുര്‍ബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നോ എന്നും പിണറായി വിജയന്‍ ചോ?ദിച്ചു
എല്‍ഡിഎഫ് ഭരണകാലത്ത് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത നടപടികള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നേരിട്ടാണ് ഗവര്‍ണര്‍ക്ക് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നതെന്നും പിണറായി വിജയന്‍ ഓര്‍മ്മിച്ചു. ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവര്‍ണറെയും ഗവര്‍ണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിര്‍ക്കാന്‍ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താന്‍ സംഘര്‍ഷത്തിനില്ല എന്ന നിലപാട് ആവര്‍ത്തിക്കലാണ്. ഉദ്യോഗസ്ഥരല്ല, രാഷ്ട്രീയ നേതൃത്വമാണ് ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറല്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഭരണഘടനാപരമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ്. പ്രതിഷേധിക്കാന്‍ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ നിന്ന് തെളിയുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.