CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 47 Minutes 50 Seconds Ago
Breaking Now

മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

ഭര്‍ത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചി ഇ ഡി ഓഫീസില്‍ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭര്‍ത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു. കേസില്‍ ഇന്നലെ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

സിഎംആര്‍എല്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, സിഎംആര്‍എല്‍ ഡയറക്ടറും എംപവര്‍ ഇന്ത്യ ഡയറക്ടറുമായ ജയ കര്‍ത്ത എന്നിവരെയാണ് ഇഡി ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 10.15 ഓടെ ആണ് ഇരുവരും ഇഡി ഓഫീസില്‍ എത്തിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ എക്‌സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നല്‍കിയത്, ഈ സാമ്പത്തിക ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ശരണില്‍ നിന്ന് ഇഡി തേടിയത്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നാണ് വീണക്ക് 50 ലക്ഷം ലോണായി നല്‍കിയത്. ഇതിന്റെ ഡയറക്ടറായ ജയയില്‍ നിന്ന് ലോണ്‍ നല്‍കിയ പശ്ചാത്തലം, തിരിച്ചടവ് വിവരങ്ങള്‍ എന്നിവയാണ് തേടിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.