CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 54 Seconds Ago
Breaking Now

യുകെകെസിഎ രജത ജൂബിലി ആഘോഷ ചടങ്ങില്‍ ചാണ്ടി ഉമ്മനെത്തുന്നു

കുഞ്ഞൂഞ്ഞ് എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക് യുകെ അതേ സ്‌നേഹത്തോടെ വരവേല്‍പ്പു നല്‍കുകയാണ്. ഡോ മറിയ ഉമ്മനും ചാണ്ടി ഉമ്മനുമെല്ലാം നമ്മുടെ കുടുംബാംഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് .

വരുന്ന ആഴ്ച ഡോ മറിയ ഉമ്മന്‍ യുകെയിലേക്ക് വരികയാണ്. ഈ മാസം 27ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുതുയുഗ സംഗമം 2026 ഫാമിലി മീറ്റില്‍ അതിഥിയായിട്ടാണ് മറിയ ഉമ്മനെത്തുന്നത്. ഇപ്പോഴിതാ ചാണ്ടി ഉമ്മനും യുകെയില്‍ അതിഥിയായി വരികയാണ്.

സ്റ്റോണ്‍ലീ പാര്‍ക്കില്‍ July 4 ന് നടക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന് പങ്കെടുക്കാനാണ് ചാണ്ടി ഉമ്മനെത്തുന്നത്. വാര്‍വിക്ഷയറിലെ Stoneleigh Park ല്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വെന്‍ഷന്റെയും രജത ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടന കര്‍മ്മം അദ്ദേഹം നിര്‍വഹിക്കും.

പരിപാടിയുടെ ഭാഗമായി യൂണിറ്റ് അംഗങ്ങള്‍ വാശിയോടെ മത്സരിച്ചൊരുക്കുന്ന സമുദായ റാലി കാണാന്‍ ഏവരും ആകാംക്ഷയിലാണ്. കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ സ്വാഗത നൃത്തവും ഒരുങ്ങുന്നുണ്ട്. 

ഭക്തിസാന്ദ്രമായ ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന് തുടങ്ങുക. യുകെകെസിഎ നേതൃത്വം പരിപാടിയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.