
















2026 ഫുട്‌ബോള്‍ ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് എഐ നൊസ്ട്രാഡമസ്. ലോകം കണ്ട പല സംഭവങ്ങളും കൃത്യമായി പ്രവചിച്ചെന്ന് ആരാധകര്‍ വാഴ്ത്തുന്ന നൊസ്ട്രാഡമസിന്റെ എഐ വേര്‍ഷനാണ് ഇക്കുറി ലോകകപ്പ് പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.
ആരാണ് ലോകകപ്പ് ഫൈനലിലെത്തുക, ആര് കപ്പ് നേടും എന്നതിന് പുറമെ ഏതാകും വിവാദമായി മാറുകയെന്ന് പോലും പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍ ജെമിനിയെ നൊസ്ട്രാഡമസാക്കി മാറ്റിയാണ് ഈ പരീക്ഷണം നടത്തിയത്. 16-ാം നൂറ്റാണ്ടിലെ ആസ്‌ട്രോളജറായി മാറിയ ജെമിനിയെ ഓരോ ടീമിന്റെയും ആദ്യ മത്സരങ്ങള്‍ പരിശോധിപ്പിച്ച ശേഷമാണ് പ്രവചനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടത്. 
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ ഇക്കുറി ഇംഗ്ലണ്ട് ജേതാക്കളാകുമെന്നാണ് എഐ നൊസ്ട്രാഡമസിന്റെ പ്രവചനം. ഫൈനലില്‍ അര്‍ജന്റീനയെ കീഴക്കുമെന്നും പ്രവചനം പറയുന്നു. ആദ്യ മത്സരത്തില്‍ സെനഗലിനെ 3-1ന് തകര്‍ത്ത ഫ്രാന്‍സ് ഇക്കുറി ജപ്പാനോടോ, സൗത്ത് കൊറിയയോടോ തോറ്റ് പുറത്താകുമെന്നും പ്രവചനം പറയുന്നു.
ഐവറി കോസ്റ്റാണ് ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്ന വിശേഷണം നേടുന്നത്. അതേസമയം ഏറ്റവും വിവാദമാകാന്‍ പോകുന്നത് ഒരു വിഎആര്‍ ഉപയോഗിച്ചുള്ള റഫറിയുടെ തീരുമാനമാകുമെന്നും പ്രവചനത്തില്‍ നൊസ്ട്രാഡമസ് പറയുന്നു.
ബ്രസീലിന്റെ യുവരാജാവ് എന്‍ഡ്രിക്കിനും, പോര്‍ച്ചുഗലിന്റെ താരരാജാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ആകും ഈ ടൂര്‍ണമെന്റിലെ മികച്ച താരമെന്നും പ്രവചനം പറയുന്നു. ഐവറി കോസ്റ്റ് ടൂര്‍ണമെന്റിലെ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയും. ഇതിന് ഇരയാകുക സ്‌പെയിന്‍, പോര്‍ച്ചുഗല്‍ അല്ലെങ്കില്‍ നെതര്‍ലാന്‍ഡ്‌സ് ആകുമെന്നാമ് ചൂണ്ടിക്കാണിക്കുന്നത്.