CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 49 Seconds Ago
Breaking Now

കര്‍ണാടകയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ സര്‍ക്കാര്‍ ബസ് ഓടിച്ച ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

ജൂലൈ 4-ന് രാത്രി കലബുറഗിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ചിഞ്ചോളി ടൗണിലേക്ക് സര്‍വീസ് നടത്തിയ അവസാന ബസിലാണ് സംഭവം

ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലെ ടോര്‍ച്ച് വെളിച്ചത്തില്‍ സര്‍വീസ് നടത്തിയ കല്ല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍  ബസ് ഡ്രൈവറെയും രണ്ട് സാങ്കേതിക ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്തു. കലബുറഗി ഡിവിഷന്‍-1 ഡിവിഷണല്‍ കണ്‍ട്രോളറാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. ചിഞ്ചോളി ഡിപ്പോയിലെ സാങ്കേതിക വിഭാഗം ജീവനക്കാരന്‍ ശിവാനന്ദ്, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ ബസവരാജ്, ബസ് ഡ്രൈവര്‍ ആകാശ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ജൂലൈ 4-ന് രാത്രി കലബുറഗിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ചിഞ്ചോളി ടൗണിലേക്ക് സര്‍വീസ് നടത്തിയ അവസാന ബസിലാണ് സംഭവം . രാത്രി സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ബസിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെ ജീവന്‍ പണയപ്പെടുത്തി ഡ്രൈവര്‍ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് വെളിച്ചത്തിലാണ് ബസ് മുന്നോട്ട് എടുത്തത്.

റോഡിലൂടെ ഹെഡ്ലൈറ്റില്ലാതെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വഴി കാണിച്ചുകൊടുക്കാനായി കണ്ടക്ടര്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചം തെളിച്ചുപിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് കെകെആര്‍ടിസി അധികൃതര്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്കെതിരെ അടിയന്തിര അച്ചടക്ക നടപടിയെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.