CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 15 Seconds Ago
Breaking Now

'ജയ് ശ്രീ റാമിനോട് പ്രതികരിക്കില്ല, അസ്സലാമു അലൈക്കും പറഞ്ഞാല്‍ മറുപടി'; ആപ്പിളിനെതിരെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍

ഉജ്ജൈനിലെ ജ്യോതിഷിയായ പവന്‍ പഥക് ആണ് വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം അവതരിപ്പിച്ചത്.

ആപ്പിള്‍ കമ്പനി ഹിന്ദുവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി മധ്യപ്രദേശിലെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍. ഐഫോണിന്റെ വെര്‍ച്വല്‍ വോയ്‌സ് അസിസ്റ്റന്റ് സിരി 'ജയ് ശ്രീ റാ'മിനോട് പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ 'അസ്സലാമു അലൈക്കും' എന്ന മുസ്ലിം അഭിവാദ്യത്തിന് 'വാ അലൈക്കും അസ്സലാം' എന്ന് മറുപടി നല്‍കുന്നുവെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.

ഉജ്ജൈനിലെ ജ്യോതിഷിയായ പവന്‍ പഥക് ആണ് വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം അവതരിപ്പിച്ചത്. 'ഒരു മതത്തിന് വളരെയധികം ബഹുമാനം നല്‍കുമ്പോള്‍ നമ്മുടെ ഹിന്ദുമതം പരിഹസിക്കപ്പെടുന്നു,' അയാള്‍ പറഞ്ഞു.

10 മുതല്‍ 15 വരെ വേര്‍ഷന്‍ ഐഫോണുകളില്‍ ഇത് പരീക്ഷിച്ചുവെന്നും എല്ലാ ഉപകരണങ്ങളിലും ഇങ്ങനെയാണെന്ന് കണ്ടെത്തിയെന്നും അവകാശപ്പെടുന്ന ഒരു വീഡിയോയും അയാള്‍ പങ്കുവെച്ചു.

സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പവന്‍ മുഖ്യമന്ത്രി മോഹന്‍ യാദവിന് കത്തെഴുതി. 'ഐഫോണ്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നു, പക്ഷേ ഇത് ഞങ്ങളെ വഞ്ചിക്കലാണ്', പവന്‍ പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.