CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes Ago
Breaking Now

ബാഡ്മിന്റണ്‍ താരത്തില്‍ നിന്ന് വൈദീകപട്ടത്തിലേക്ക് ; മുന്‍ യുക്മ ദേശീയ ഭാരവാഹി ടിറ്റോ തോമസിന്റെ മകന്‍ ജിതിന്‍ തോമസ് ടിറ്റോ വൈദീക പട്ടം സ്വീകരിച്ചു ; മലങ്കര സഭയ്ക്ക് ഇത് അഭിമാന നിമിഷം

മുന്‍യുക്മ ദേശീയ ഭാരവാഹി ടിറ്റോ തോമസിന്റെ മകന്‍ ജിതിന്‍ തോമസ് ടിറ്റോ വൈദീകനായി അഭിഷിക്തനായി. യുകെയില്‍ ആദ്യമായിട്ടാണ് ഒരു മലങ്കര സഭയില്‍ നിന്നുള്ള ഡീക്കന്‍ വൈദീകനായി അഭിഷിക്തനാകുന്നത്.

ബര്‍മ്മിങ്ഹാം മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ആന്‍ഡ് ബസിലിക്ക ഓഫ് സെന്റ് ചാഡില്‍ നടന്ന തിരുപ്പട്ട ശുശ്രൂഷയ്ക്ക് സീറോ-മലങ്കര കത്തോലിക്കാ സഭ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ബര്‍മിംഗ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോംഗ്ലി, യൂറോപ്പിലേക്കുള്ള സീറോ-മലങ്കര സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ്,  മലങ്കര സഭയുടെയും മറ്റ് കത്തോലിക്കാ സഭയില്‍ നിന്നും നിരവധി വൈദീകരും പുതുപ്പള്ളി MLA ശ്രീ ചാണ്ടി ഉമ്മനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അറുന്നൂറിലധികം വിശ്വാസികള്‍ ഈ അനുഗ്രഹ നിമിഷത്തിന്റെ ഭാഗമായി

 

മികച്ച ബാഡ്മിന്റണ്‍ താരമായ ജിതിന്‍ യുകെയിലെ നിരവധി ടൂര്‍ണമെന്റില്‍ വിജയിച്ചിട്ടുള്ളയാളാണ്. പിന്നീട് കോളജ് പഠനത്തിനിടെ ദൈവ വിളിയില്‍ ആകൃഷ്ടനാവുകയായിരുന്നു.

അടിമാലി മച്ചിപ്ലാവില്‍ പുന്നമൂട്ടില്‍ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകനാണ് ജിതിന്‍ തോമസ് ടിറ്റോ. ജിസ് മറിയ സഹോദരിയാണ്. ബാന്‍ബറിയിലാണ് കുടുംബം താമസിക്കുന്നത്. മഹത്തായ ഈ നിമിഷത്തില്‍  ദൈവത്തിന് സമര്‍പ്പിതമായ ജീവിതം നയിക്കാനൊരുങ്ങുന്ന ജിതിന് തോമസ് ടിറ്റോയ്ക്ക് യൂറോപ് മലയാളിയുടെ ആശംസകള്‍ നേരുന്നു

 

ഡീക്കന്‍ ജിതിന്‍ തോമസ് ടിറ്റോയുടെ നേതൃത്വത്തില്‍ പ്രഥമ ദിവ്യബലി ജൂലൈ 7 ചൊവ്വാഴ്ച വൈകിട്ട് 6.30ന് ബാന്‍ബറിയിലെ സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിക്കും. 

ആദ്യ മലങ്കര റൈറ്റിലെ വിശുദ്ധ കുര്‍ബാന ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കവന്‍ട്രിയിലെ ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.




കൂടുതല്‍വാര്‍ത്തകള്‍.