CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 10 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷത്തിന് തുടക്കം

ബ്രിസ്‌റ്റോളിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാര്‍ തോമാശ്ലീഹായുടേയും തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. 

റവ ഡോ ക്രിസ്‌റ്റോ നെരിയംമ്പറമ്പില്‍ മുഖ്യ കാര്‍മികനായി തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി. ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ട്രസ്റ്റിമാരായ മാത്യു ചിറയത്ത്, ജോമോന്‍ സെബാസ്റ്റിയന്‍, മാനുവല്‍ മാത്യു, സെന്‍ കുര്യാക്കോസ് എന്നിവരും പ്രസുദേന്തിമാരായ ടോമി തോമസ്, ഷാജി തോമസ്, ഷൈനി ആല്‍ജോ, മെല്‍വിന്‍ തോമസ് കാപ്പിളുമാക്കില്‍, മറിയ ജോമി ജോണ്‍, ഏഞ്ചല്‍ ഷാജി, ജാസ്മിന്‍ ജോളി, കോളിന്‍ വി. ജേക്കബ്, ഫെലിക്‌സ് ടോം സെബാസ്റ്റ്യന്‍, ജോയല്‍ വധ്യനാഥ്, ബിനു കടങ്കുഴിയില്‍, ഷെല്‍ട്ടണ്‍ മാത്യു, ജോമോന്‍ ദേവസ്യ പെരുമാപറമ്പിലും ചടങ്ങിന്റെ ഭാഗമായി.

എല്ലാ ദിവസവും ആരാധന, ജപമാല ,കുമ്പസാരം ,വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും.

ജൂലൈ 5 ഞായറാഴ്ചയാണ് പ്രധാന തിരുനാള്‍ ദിനം. രാവിലെ വിശുദ്ധ കുര്‍ബാനയും നൊവേനയും, ഉച്ചയ്ക്ക് തിരുനാള്‍ പ്രദക്ഷിണവും, തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 'എഡ്ഡ കാര്‍ണിവല്‍' സംഘടിപ്പിക്കും. ഭക്ഷണ സ്റ്റാളുകള്‍, കലാ-വിനോദ പരിപാടികള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ ഗെയിമുകള്‍ എന്നിങ്ങനെ ഒരുക്കിയിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.