CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 9 Seconds Ago
Breaking Now

കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് നിര്‍ത്തലാക്കിയിട്ടും ഈ വഴിയിലൂടെ കുടിയേറ്റക്കാര്‍ എത്തുന്നു; കെയര്‍ വര്‍ക്കര്‍ വിസയിലെത്തുന്ന കെയറര്‍മാര്‍ക്കൊപ്പം കുടുംബാംഗങ്ങളും പ്രവേശിക്കുന്നത് തുടരുന്നു; ഗവണ്‍മെന്റ് നിയന്ത്രണം നോക്കുകുത്തിയാകുന്നുവെന്ന് വിമര്‍ശനം

ഘാനക്കാര്‍ക്ക് ഒരു കെയര്‍ വര്‍ക്കര്‍ വിസയില്‍ എട്ട് ഡിപ്പന്‍ഡന്റ്‌സിലേറെ എത്തുന്നുവെന്നതാണ് അനുപാത കണക്ക്

യുകെ കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചിട്ട് മാസങ്ങളായി. എന്നാല്‍ 2026 മാര്‍ച്ചില്‍ പോലും യുകെയിലേക്ക് കെയര്‍ വര്‍ക്കര്‍ വിസയില്‍ കുടിയേറ്റക്കാരും, അവരുടെ കുടുംബാംഗങ്ങളും എത്തുന്നതായി കണ്ടെത്തല്‍. കെയര്‍ വര്‍ക്കര്‍ വിസ നല്‍കുന്നത് നിര്‍ത്തിയ ശേഷവും ഈ വിസ നേടി വിദേശ ജോലിക്കാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നാണക്കേടായി മാറുകയാണ്. 

വിലക്കുകള്‍ നടപ്പാക്കിയ ശേഷം പതിനഞ്ചോളം ഡിപ്പന്‍ഡന്റ്‌സും യുകെയില്‍ കെയര്‍ വര്‍ക്കര്‍ വിസയിലുള്ളവര്‍ക്കൊപ്പം എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സിസ്റ്റം കുഴപ്പത്തിലാണെന്ന് ആരോപിച്ച് കണ്‍സര്‍വേറ്റീവുകള്‍ രംഗത്തെത്തി. 

2026 മാര്‍ച്ച് വരെ കാമറൂണില്‍ നിന്നുള്ള 12 പേര്‍ക്കാണ് ഹോം ഓഫീസ് ഹെല്‍ത്ത് & കെയര്‍ വിസ അനുവദിച്ചത്. ഇതേ കാലയളവില്‍ മധ്യ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള 180 കുടുംബാംഗങ്ങള്‍ക്കും വിസ അനുവദിക്കപ്പെട്ടു. അതേസമയം ഇപ്പോള്‍ വിസ നല്‍കിയ കെയറര്‍മാരുടെ മാത്രമല്ല, മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തോതില്‍ വിദേശ കെയര്‍ ജീവനക്കാര്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് ഡിപ്പന്‍ഡന്റ്‌സ് എത്തുന്നതെന്ന് ഹോം ഓഫീസ് വാദിക്കുന്നു. 

ഘാനക്കാര്‍ക്ക് ഒരു കെയര്‍ വര്‍ക്കര്‍ വിസയില്‍ എട്ട് ഡിപ്പന്‍ഡന്റ്‌സിലേറെ എത്തുന്നുവെന്നതാണ് അനുപാത കണക്ക്. കഴിഞ്ഞ വര്‍ഷം ഇവരുടെ 257 പേര്‍ക്കാണ് കെയര്‍ വിസ കിട്ടിയത്. 2131 വിസകള്‍ കുടുംബാംഗങ്ങള്‍ക്കാണ് അനുവദിച്ചത്. ബംഗ്ലാദേശികള്‍ക്ക് അഞ്ച് കുടുംബാംഗങ്ങള്‍ക്കും, ഇന്ത്യക്കാര്‍ക്ക് നാലും എന്ന തോതില്‍ നില്‍ക്കുമ്പോഴാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ കുടിയേറ്റക്കാര്‍ എത്തുന്നത്. 2024 മുതല്‍ ഹോം ഓഫീസ് കെയര്‍ വര്‍ക്കര്‍മാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.