CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 34 Seconds Ago
Breaking Now

ഗുരുതര രോഗം ബാധിച്ച മകനുമായി ഇന്ത്യന്‍ വംശജരായ അമ്മയും, അച്ഛനും ലണ്ടനിലെ ടവറില്‍ നിന്നും ചാടി; നിലംപതിച്ചതിന് പിന്നാലെ തല്‍ക്ഷണം മരണം സംഭവിച്ചതായി ഇന്‍ക്വസ്റ്റ്; പോലീസ് മരിച്ചവരെ തിരിച്ചറിഞ്ഞത് പാസ്‌പോര്‍ട്ട് ചിത്രങ്ങളിലൂടെ

ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ ഉയര്‍ന്ന വരുമാനം നേടിയിരുന്ന കണ്‍സള്‍ട്ടന്റുമാരായാണ് പ്രവര്‍ത്തിച്ചിരുന്നത്

ലണ്ടനിലെ ആഡംബര ടവറിന് മുകളില്‍ നിന്നും 400 അടി താഴ്ചയിലേക്ക് ചാടിയ ഇന്ത്യന്‍ വംശജരായ ദമ്പതികളും, ഗുരുതര രോഗം ബാധിച്ച മകനും തല്‍ക്ഷണം ജീവന്‍ നഷ്ടമായെന്ന് ഇന്‍ക്വസ്റ്റ്. 47-കാരനായ രാകേഷ് പൈ, ഭാര്യ 46-കാരി അദിതി പരാല്‍കര്‍, ഇവരുടെ ഒന്‍പത് വയസ്സുള്ള മകന്‍ സിദ് എന്നിവരാണ് മേയ് 27ന് രാജിവെ ഹൈപോയിന്റ് ടവറിലെ എലിഫന്റ് & കാസില്‍ 36-ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടിയത്. 

ലണ്ടന്‍ ഇന്നര്‍ സൗത്ത് കൊറോണര്‍ കോര്‍ട്ടില്‍ കേസിന്റെ ഇന്‍ക്വസ്റ്റ് ആരംഭിച്ചതോടെയാണ് ദാരുണമായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ ഏകദേശം 20 മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടതായി എയര്‍ ആംബുലന്‍സ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിക്ക് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാസ്‌പോര്‍ട്ട് ഫോട്ടോകളുമായി താരതമ്യം ചെയ്താണ് പോലീസ് മരിച്ച ആളുകളെ തിരിച്ചറിഞ്ഞത്. അതേസമയം മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അല്‍പ്പസമയം കൂടി വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ ഉയര്‍ന്ന വരുമാനം നേടിയിരുന്ന കണ്‍സള്‍ട്ടന്റുമാരായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് യുകെയില്‍ അടുത്ത ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. മകന്‍ സിദിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മ അദിതിയുടെ മാനസിക നില തകര്‍ത്തിരുന്നു. ഇവര്‍ വിഷാദത്തിലായിരുന്നു. സിദിന് സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ ഭാഗികമായി അംഗവൈകല്യവും, പഠനവൈകല്യങ്ങളും, ഒപ്പം കിഡ്‌നി രോഗവും നേരിട്ടിരുന്നു. ആശുപത്രി ചികിത്സകള്‍ ഇല്ലെന്ന് കണ്ടെത്തി മടക്കിയ ശേഷമായിരുന്നു കൂട്ട ആത്മഹത്യ.




കൂടുതല്‍വാര്‍ത്തകള്‍.