CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 13 Seconds Ago
Breaking Now

യുക്മ - ഇസ - തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ 2 ആഗസ്റ്റ് 15 ന് മാന്‍വേഴ്സില്‍..... അവസാനഘട്ട പരിശീലനം പൂര്‍ത്തിയാക്കി മത്സരാര്‍ത്ഥികള്‍

സ്വിന്‍ഡന്‍: യുക്മ ഇസ കേരളപ്പൂരം വള്ളംകളിയോടനുബന്ധിച്ച് യുക്മ ഷീ ലീഡ്‌സ് സംഘടിപ്പിക്കുന്ന ഇസ തെരേസാസ് ലണ്ടന്‍ ഓണച്ചന്തം മലയാളി സുന്ദരി സീസണ്‍ - 2 വിലെത്തുന്നത് 12 സുന്ദരിമാര്‍. റാമ്പിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. 

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യുക്മ ഷീ ലീഡ്സിന് നേതൃത്വവും വഹിക്കുന്ന റെയ്മോള്‍ നിധിരിയുടെ നേതൃത്വത്തില്‍ സ്വിന്‍ഡനിലെ ഹന്ഗ്രി ആന്‍ഡ് തേസ്റ്റി റെസ്റ്റോറന്റില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്തും കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്തുമാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. 

രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പരിശീലന പരിപാടിയില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി മത്സരത്തിന്റെ വിശദവിവരങ്ങളും നിബന്ധനകളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഷോ ഡയറക്ടര്‍ കമല്‍രാജ് മാണിക്കത്ത് ഷോയുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബെറ്റര്‍ ഫ്രയിംസ് ഫോട്ടോഗ്രാഫര്‍മാരായ രാജേഷ് നടേപ്പിള്ളിയും, നിരഞ്ജനും ഷോയുടെ മനോഹര ചിത്രങ്ങള്‍ ക്യാമറകളില്‍ ഒപ്പിയെടുത്തു. 

റാമ്പിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കവേ നടത്തിയ പരിശീലന പരിപാടി മത്സരാത്ഥികള്‍ തമ്മിലുള്ള ഐക്യവും സൗഹൃദവും കൂടുതല്‍ ദൃഢപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് ഷീ ലീഡ്‌സ് ചുമതലയുള്ള റെയ്മോള്‍ നിധിരി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ റാമ്പിലെത്തുന്നത്. സജിനി മേരി ഫിലിപ്പ് - വാന്റേജ്, രാജശ്രീ പ്രവീണ്‍ - കൊവെന്‍ട്രി, ഡോ. ഐശ്വര്യ പ്രേമന്‍ - സതാംപ്ടണ്‍, സ്മിത സിറിയക് - ലീഡ്‌സ്, അമിത കെ എസ് - സ്വിന്‍ഡന്‍, ശാലിനി റിജേഷ് - യോവില്‍, പ്രിന്‍സി രാജു - ഡിഡ്‌കോട്ട്, ദേവിക ആശാ ശിവദാസ് - അബിങ്ങ്ടണ്‍, അപര്‍ണ്ണ ശൈലേഷ് - നോട്ടിംഗ്ഹാം, ഡോ. നസ്രീന്‍ എന്‍ - വൂള്‍വര്‍ഹാംപ്ടണ്‍, ലിയ തോമസ് - സൗത്താംപ്ടണ്‍, സിന്‍സി ഇമ്മാനുവേല്‍ - ലീഡ്സ് എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. 

 

മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ ഓണം അടിസ്ഥാനമാക്കിയാണ് ഇത്തവണയും ഓണച്ചന്തം അണിയറയില്‍ ഒരുങ്ങുന്നത്. കേരളീയ തനിമയും പാരമ്പര്യവും ആധുനികതയും കോര്‍ത്തിണക്കി ഏറെ പുതുമകള്‍ നിറഞ്ഞതാകും ഓണച്ചന്തം സീസണ്‍ 2 മത്സരങ്ങള്‍. ഓണവുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യങ്ങളും കലകളും നിറങ്ങളും ചേര്‍ന്ന കൂടുതല്‍ പുതുമകള്‍ നിറഞ്ഞ ഒന്നായിരിക്കും ഓണച്ചന്തം ഷോയെന്ന്, ഷോ ഡയറക്ടര്‍ കമല്‍ രാജ് മാണിക്കത്ത് പറഞ്ഞു. യുകെയിലും മറ്റ് വിവിധ രാജ്യങ്ങളിലും നിരവധി ഫാഷന്‍ ഷോകള്‍ വിജയകരമായി അവതരിപ്പിച്ച  ഫാഷന്‍ ഡിസൈനറായ കമല്‍ രാജ് മാണിക്കത്ത് ഫാഷന്‍ ഷോ രംഗത്ത് ഏറെ പ്രശസ്തനാണ്.

 

ഇസ ലണ്ടന്‍, തെരേസാസ് ലണ്ടന്‍ എന്നിവര്‍ ടൈറ്റില്‍ സ്‌പോണ്‍സറായ മലയാളി സുന്ദരി സീസണ്‍ 2വിന് ലൈഫ് ലൈന്‍ പ്രൊട്ടക്ട്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ് എന്നിവര്‍ കോ സ്‌പോണ്‍സര്‍മാരാണ്.

 

യുക്മ - തെരേസാസ് ലണ്ടന്‍ ഓണച്ചന്തം സീസണ്‍ 2 സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

 

കമല്‍ രാജ് മാണിക്കത്ത് - +44 7774966980

 

റെയ്മോള്‍ നിധീരി - +44 7789149473

 

സ്മിത തോട്ടം - +44 7450964670

 

അമ്പിളി സെബാസ്റ്റ്യന്‍ മാത്യൂസ് - +447901063481

 

പരിശീലന സെഷന്റെ കൂടുതല്‍ ഫോട്ടോകള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജേഷ് നടേപ്പള്ളി (ബെറ്റര്‍ ഫ്രെയിംസ്) പകര്‍ത്തിയത് കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

 

https://mega.nz/folder/3e5jgJJB#-2-zwk5jWYTle8bH06rTZg

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 




കൂടുതല്‍വാര്‍ത്തകള്‍.