CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 51 Seconds Ago
Breaking Now

'ചലഞ്ചേഴ്സ് കപ്പ് 2026' ഞായറാഴ്ച; ടോര്‍ബേയില്‍ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങി

'ചലഞ്ചേഴ്സ് ടോര്‍ബേ'യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റായ 'ചലഞ്ചേഴ്സ് കപ്പ് 2026' ഈ മാസം 9 ഞായറാഴ്ച ടോര്‍ബേയിലെ ബാര്‍ട്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ കൃത്യം എട്ട് മണിക്ക് മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.

കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ സംഘാടനത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറ് പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രൂപ്പ് എയില്‍ ആര്‍ഗൈല്‍ സെയ്ലേഴ്സ് പ്ലൈമത്ത്, ആര്‍.ഡി.സി.സി. എക്‌സിറ്റര്‍, കാര്‍ഡിഫ് കാമിയോസ് എന്നിവരും ഗ്രൂപ്പ് ബിയില്‍ ചലഞ്ചേഴ്സ് ടോര്‍ബേ, ടി.ഐ.സി.സി. ടോണ്ടണ്‍,മൈന്‍ഹെഡ് ക്രിക്കറ്റ് ക്ലബ് എന്നിവരുമാണ് ഉള്‍പ്പെടുന്നത്.

ടൂര്‍ണമെന്റിന്റെ പ്രധാന സവിശേഷത ഓരോ ടീമിലും എട്ട് മലയാളി താരങ്ങള്‍ക്കൊപ്പം മൂന്ന് അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നതാണ്. ഈ സവിശേഷത മത്സരങ്ങളുടെ നിലവാരവും ആവേശവും കൂടുതല്‍ ഉയര്‍ത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

രാവിലെ എട്ട് മണിക്ക് ആര്‍ഗൈല്‍ സെയ്ലേഴ്സ് പ്ലൈമത്തും ആര്‍.ഡി.സി.സി. എക്‌സിറ്ററും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. വൈകിട്ട് 5.30-ന് ഫൈനല്‍ മത്സരം നടക്കും.

ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം കുടുംബസമേതം എത്തുന്നവര്‍ക്കായി നാടന്‍ വിഭവങ്ങളുടെ പ്രത്യേക ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. 'ഈസ്റ്റ് ഇന്‍ ദി വെസ്റ്റ്' ഒരുക്കുന്ന ഫുഡ് സ്റ്റാളുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട നാടന്‍ രുചികള്‍ ആസ്വദിക്കാനാവും. കായിക ആവേശത്തിനൊപ്പം ഭക്ഷ്യമേളയും ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

കുടുംബസമേതം എല്ലാ കായികപ്രേമികളെയും ഞായറാഴ്ച രാവിലെ ബാര്‍ട്ടണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചലഞ്ചേഴ്സ് ടോര്‍ബേ ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.