CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 16 Seconds Ago
Breaking Now

നാടുവിട്ട് പോകുന്ന കുടിയേറ്റക്കാരുടെ ജോലികള്‍ യുവാക്കള്‍ക്ക് നല്‍കണം; പണിയും, പഠനവും ഇല്ലാതെ ഇരിക്കുന്ന ഒരു മില്ല്യണ്‍ ആളുകളെ ജോലിക്ക് ഇറക്കണമെന്ന് ചാന്‍സലര്‍

വേക്കന്‍സികള്‍ വരുമ്പോള്‍ ബ്രിട്ടനിലെ ചെറുപ്പക്കാര്‍ക്കും, മറ്റ് ജനങ്ങള്‍ക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ചാന്‍സലര്‍

നാടുവിട്ട് പോകുന്ന കുടിയേറ്റക്കാരുടെ സ്ഥാനത്ത് ബ്രിട്ടനിലെ യുവാക്കള്‍ക്ക് ജോലി നല്‍കണമെന്ന് ചാന്‍സലര്‍. ജോലിയും, വരുമാനവുമില്ലാതെ, പഠിക്കാതെ ഇരിക്കുന്ന ഒരു മില്ല്യണ്‍ യുവാക്കളുടെ കഴിവാണ് വെറുതെപോകുന്നതെന്ന് ജോണ്‍ ഹീലി ചൂണ്ടിക്കാണിച്ചു. 

വിദ്യാഭ്യാസം, ജോലി, പരിശീലനം എന്നിവ ഇല്ലാത്ത 16 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവരുടെ എണ്ണം ഒരു മില്ല്യണിലേറെയാണ്. ഗവണ്‍മെന്റ് അനധികൃത കുടിയേറ്റത്തിന് എതിരായി നടപടി എടുക്കുന്നതോടെ ഒഴിവ് വരുന്ന വേക്കന്‍സികള്‍ ബ്രിട്ടനിലെ യുവാക്കള്‍ക്ക് നല്‍കണമെന്നാണ് ഹീലിയുടെ അഭിപ്രായം. 

'കുടിയേറ്റ ജോലിക്കാരെ ഉപയോഗിച്ച് വേക്കന്‍സികള്‍ എളുപ്പത്തില്‍ നിറയ്ക്കുന്നതായിരുന്നു ഈ രാജ്യത്തിന്റെ ശീലം. ബോറിസ് ജോണ്‍സന് കീഴില്‍ ഇവിടെ വരുന്ന ആളുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുകള്‍ക്ക് അതിര്‍ത്തിയിലുള്ള നിയന്ത്രണം നഷ്ടമായി', ഹീലി പറഞ്ഞു. 

ഇമിഗ്രേഷന്‍ സിസ്റ്റം മാന്യമായതാണ്. എന്നാല്‍ വേക്കന്‍സികള്‍ വരുമ്പോള്‍ ബ്രിട്ടനിലെ ചെറുപ്പക്കാര്‍ക്കും, മറ്റ് ജനങ്ങള്‍ക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ചാന്‍സലര്‍ ഹീലി ചൂണ്ടിക്കാണിച്ചു. 2023 മാര്‍ച്ചില്‍ നെറ്റ് മൈഗ്രേഷന്‍ 944,000 എത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 2025-ല്‍ ഇത് 171,000-ലേക്ക് കുറഞ്ഞു. ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റമാണ് ചെറുപ്പക്കാരെ ജോലി ചെയ്യാതെ സസുഖം ജീവിക്കാന്‍ സഹായിക്കുന്നതെന്ന് ഗവണ്‍മെന്റിന്റെ അന്വേഷണം പോലും സ്ഥിരീകരിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.