CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 9 Seconds Ago
Breaking Now

ആശുപത്രി വാര്‍ഡുകളില്‍ വിയര്‍ത്തൊലിച്ച് നഴ്‌സുമാരും, മറ്റ് ജീവനക്കാരും; താപനില 42 സെല്‍ഷ്യസ് വരെ കുതിച്ചുയരുമ്പോള്‍ ഓപ്പറേഷന്‍ തീയേറ്ററുകളിലെ കൂളിംഗ് യൂണിറ്റുകള്‍ തകരാറിലാകുന്നു; സ്ഥിതി അപകടകരമായ നിലയിലേക്ക്!

ആശുപത്രികളും, മറ്റ് ആരോഗ്യ സംവിധാനങ്ങളും രോഗികള്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും മാരകമായി മാറുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

ഈ സമ്മറില്‍ ഇംഗ്ലണ്ടിലെ താപനിലകള്‍ 42 സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികളും പ്രതിസന്ധിയില്‍. ഓപ്പറേഷന്‍ തീയേറ്ററുകളിലെ കൂളിംഗ് യൂണിറ്റുകള്‍ കൊടുംചൂടില്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ സര്‍ജറികള്‍ റദ്ദാക്കേണ്ടി വരികയാണെന്ന് ആശുപത്രികള്‍ വെളിപ്പെടുത്തി. 

കഴിഞ്ഞ മാസത്തെ ഉഷ്ണതരംഗത്തിനിടെ 41.8 സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നാല് ആശുപത്രികള്‍ നടത്തുന്ന നോര്‍ത്തേണ്‍ കെയര്‍ അലയന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്ഥിരീകരിക്കുന്നു. സുരക്ഷിതമായ താപനിലയേക്കാള്‍ 14 സെല്‍ഷ്യസ് കൂടുതലായിരുന്നു ഇത്. 

ആശുപത്രികളില്‍ 28 സെല്‍ഷ്യസ് താപനിലയാണ് പരമാവധി നിലനിര്‍ത്തേണ്ടത്. എന്നാല്‍ ഉഷ്ണതരംഗത്തില്‍ ശരാശരി 31.9 സെല്‍ഷ്യസായിരുന്നു താപനില. ആശുപത്രികളും, കെയര്‍ ഹോമുകളും തണുപ്പിക്കാന്‍ എസി ഉള്‍പ്പെടയുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. 

ആശുപത്രികളും, മറ്റ് ആരോഗ്യ സംവിധാനങ്ങളും രോഗികള്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും മാരകമായി മാറുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഇംഗ്ലണ്ടിലെ 205 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ എത്രയെണ്ണത്തില്‍ ചൂടിന്റെ പ്രത്യാഘാതം നേരിടുന്നുവെന്ന് ഇതുവരെ വ്യക്തമായ കണക്ക് ലഭിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.