CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 3 Seconds Ago
Breaking Now

പ്രായം വെറും 11, ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ് ചാമ്പ്യനായി ഇന്ത്യന്‍ വംശജ; ; ചെസിന്റെ പുതിയ 'രാജകുമാരിയാകാന്‍' ബോധന മറികടന്നത് 39-കാരിയായ എതിരാളിയെ!

ചെസിലെ പ്രതിഭാസമായാണ് ബോധനയെ വിദഗ്ധര്‍ വിലയിരുത്തുന്നത്

ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ് ചാമ്പ്യനായി ഇന്ത്യന്‍ വംശജയായ 11-കാരി. ഇംഗ്ലണ്ടിന്റെ പുതിയ ചെസ് പ്രതിഭാസമായി വിലയിരുത്തുന്ന ബോധന ശിവാനന്ദനാണ് ബ്രിട്ടന്റെ പുതിയ ചെസ് 'രാജകുമാരിയായി' സ്ഥാനമുറപ്പിച്ചത്. 

ഒന്‍പത് ദിവസം നീണ്ട ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പില്‍ 39-കാരിയായ എതിരാളിയെ മലര്‍ത്തിയടിച്ചാണ് 11 വയസ്സുള്ള ബോധന വിജയിച്ചുകയറിയത്. മുന്‍നിര വനിതാ താരങ്ങള്‍ അണിനിരന്ന റാപ്പിഡ് ചെസ് പ്ലേഓഫിലാണ് ബോധന അയര്‍ലണ്ടിന്റെ മറ്റൊരു യുവ വാഗ്ദാനമായ 14-കാരി തൃഷ കന്യാമരാലയെ തോല്‍പ്പിച്ചത്. വുമണ്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യത്തെ ഐറിഷ് വനിതയാണ് തൃഷ. 

ചെസിലെ പ്രതിഭാസമായാണ് ബോധനയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബ്രിട്ടന്റെ എക്കാലത്തെയും മഹത്തായ താരമായി ഇന്ത്യന്‍ വംശജ മാറുമെന്നാണ് പ്രവചനം. 'വിസ്മയം. ബോധനയുടെ വിജയം വിശ്വസിക്കാന്‍ കഴിയാത്തതാണ്, ഒരു തലമുറയിലെ പ്രതിഭാസമാണ്', ഇംഗ്ലീഷ് ചെസ് ഫെഡറേഷന്‍ നടത്തിയ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡാനി ഗോര്‍മാലി പറഞ്ഞു. 

1939-ല്‍ എലെയിന്‍ പ്രിച്ചാര്‍ഡ് 13-ാം വയസ്സില്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച റെക്കോര്‍ഡാണ് 11-ാം വയസ്സില്‍ ബോധന തിരുത്തിയത്. 17-കാരനായ മറ്റൊരു കുട്ടി ജീനിയസ് ശ്രേയസ്സ് ഗോയലിനോട് മാത്രമാണ് പുതിയ ചെസ് രാജകുമാരി തോറ്റത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.