CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 11 Seconds Ago
Breaking Now

സാമൂഹിക ഭവന നിര്‍മാണ പദ്ധതി ; പത്തു വര്‍ഷത്തിനിടെ 70000ത്തിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി

സര്‍ക്കാരിന്റെ 39 ബില്യണ്‍ പൗണ്ടിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ അടുത്ത 10 വര്‍ഷത്തിനിടെ 70,000ത്തിലധികം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട ധനവിനിയോഗം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഏകദേശം 10 ബില്യണ്‍ പൗണ്ട് അനുവദിക്കും.ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് യോര്‍ക്ഷയര്‍, സൗത്ത് യോര്‍ക്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ലിവര്‍പൂള്‍ മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭിക്കുക. ലണ്ടനായി 6 ബില്യണ്‍ പൗണ്ട് കൂടി അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ 39 ബില്യണ്‍ പൗണ്ടിന്റെ സാമൂഹിക ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം സാമൂഹികവും താങ്ങാനാവുന്നതുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ആന്‍ഡി ബേണ്‍ഹാം, ഇംഗ്ലണ്ടിനായി അനുവദിച്ച 39 ബില്യണ്‍ പൗണ്ടിന്റെ മുഴുവന്‍ തുകയും സാമൂഹിക വാടക വീടുകള്‍ക്കായി മാത്രം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വീടുകളില്‍ 60 ശതമാനം സാമൂഹിക വാടക വീടുകളായിരിക്കും.

മാര്‍ക്കറ്റ് വാടകയുടെ ഏകദേശം പകുതി നിരക്കിലാണ് സാമൂഹിക വാടക വീടുകളുടെ വാടക നിശ്ചയിക്കുന്നത്. ഇത്തരം വീടുകള്‍ക്ക് അര്‍ഹത നേടുന്നതിനായി കര്‍ശനമായ മാനദണ്ഡങ്ങളുമുണ്ട്.

''ഒരു കുട്ടിയും ഹോസ്റ്റല്‍ മുറിയില്‍ വളരേണ്ട സാഹചര്യമുണ്ടാകരുത്. സ്വന്തം വീടിനായി ഒരു കുടുംബവും 10 വര്‍ഷം കാത്തിരിക്കേണ്ടതില്ല. നല്ലൊരു വീടിലാണ് എല്ലാത്തിന്റെയും തുടക്കമെന്ന് ഞാന്‍ ഈ സ്ഥാനത്ത് എത്തിയ ആദ്യ ദിവസം മുതല്‍ പറഞ്ഞിട്ടുള്ളതാണെന്ന് ബേണ്‍ഹാം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ഭവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ സ്വാഗതം ചെയ്‌തെങ്കിലും നിലവിലെ ആവശ്യകത നിറവേറ്റാന്‍ ഈ പദ്ധതി മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.