CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 43 Seconds Ago
Breaking Now

പണിപാളി യുകെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍; റദ്ദാക്കിയത് ആയിരത്തോളം വിമാനങ്ങള്‍; രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി യാത്രക്കാര്‍; പ്രശ്‌നം പരിഹരിച്ചെങ്കിലും പ്രതിസന്ധി ദിവസങ്ങളോളം തുടരും

പ്രതിസന്ധി മൂലം ആയിരത്തിലേറെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഫ്‌ളൈറ്റ് മോണിറ്ററിംഗ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ്‌റഡാര്‍

യുകെ എയര്‍ ട്രാഫിക് സിസ്റ്റം തകരാറിലായതോടെ ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദായി. രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. സിസ്റ്റത്തിലെ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി വരും ദിവസങ്ങളിലേക്കും നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി സാരമായി ബാധിച്ചത്. 

നാഷണല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസിന്റെ ഫ്‌ളൈറ്റ് പ്രൊസസിംഗ് സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. പ്രശ്‌നം പരിഹരിച്ചതായി നാറ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ വിമാനങ്ങള്‍ കുടുങ്ങി കിടക്കുന്നത് ക്ലിയര്‍ ചെയ്ത് വരാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. Airport departure board with many flights listed as "Cancelled."

സിസ്റ്റത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വേണ്ടിവന്നുവെന്ന് നാറ്റ്‌സ് സമ്മതിച്ചു. പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ സമയമെടുക്കും, അവര്‍ പറഞ്ഞു. 

പ്രതിസന്ധി മൂലം ആയിരത്തിലേറെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഫ്‌ളൈറ്റ് മോണിറ്ററിംഗ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ്‌റഡാര്‍ പറഞ്ഞു. യാത്രക്കാരോട് വിഷയത്തില്‍ സര്‍വ്വീസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ സംബന്ധിച്ച് ഈ തടസ്സം രോഷം ഉയര്‍ത്തുന്നതാകുമെന്ന് അധികൃതരും സമ്മതിക്കുന്നു. ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാന്‍സ്റ്റെഡ് എന്നീ വിമാനത്താവളങ്ങള്‍ക്ക് രാത്രി വൈകിയും ഓപ്പറേഷന്‍ നടത്തി വിമാനങ്ങളുടെ ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.