CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 14 Seconds Ago
Breaking Now

ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍ ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

അല്‍പ്പ സമയം മുമ്പാണ് ഫല പ്രഖ്യാപനം നടന്നത്.

യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്‌സണ്‍ എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അല്‍പ്പ സമയം മുമ്പാണ് ഫല പ്രഖ്യാപനം നടന്നത്. പുതിയ രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്. 

ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്‌സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്‌സിങ് സമൂഹത്തിലെ മലയാളികളുടെ കരുത്തു കൂടി തെളിയിക്കുന്ന ഒന്നാണ്. വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ ബിജോയ് സെബാസ്റ്റിയന് യൂറോപ് മലയാളിയുടെ ആശംസകള്‍..




കൂടുതല്‍വാര്‍ത്തകള്‍.