CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 15 Seconds Ago
Breaking Now

ഇസ്രയേലിനോട് കൊമ്പുകോര്‍ത്ത് ബ്രിട്ടന്‍; വെസ്റ്റ് ബാങ്കില്‍ പലസ്തീനികളുടെ വംശനാശം നടക്കുന്നതായി ആരോപിച്ച് ഫോറിന്‍ സെക്രട്ടറിയുടെ ഉപരോധങ്ങള്‍; ജെറുസലേമിലെ യുകെ കോണ്‍സുലേറ്റ് പൂട്ടിച്ച് ഇസ്രയേല്‍; ബ്രിട്ടീഷ് സൈനികരെ പുറത്താക്കി

ബ്രിട്ടനില്‍ ജൂതവിരുദ്ധത ആളിക്കത്തിക്കാനാണ് ഈ നടപടി ഉപകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്

വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതായി ആരോപിച്ച്  ഇസ്രയേലിന് എതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടന്‍. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സെറ്റില്‍മെന്റുകളുമായി വ്യാപാരം നിരോധിച്ച് കൊണ്ടാണ് ഫോറിന്‍ സെക്രട്ടറി എഡ് മിലിബന്ദിന്റെ പ്രഖ്യാപനം. 

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് മിലിബന്ദ് പ്രസ്താവനയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് പരിഹാരമായ 2 സ്റ്റേറ്റ് സൃഷ്ടിക്കുന്നത് ഇല്ലാതാക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റ് അനധികൃത സെറ്റില്‍മെന്റുകള്‍ സൃഷ്ടിക്കുമ്പോള്‍ ബ്രിട്ടന്‍ നോക്കിനില്‍ക്കില്ലെന്ന് ഫോറിന്‍ സെക്രട്ടറി പറഞ്ഞു. 

ബ്രിട്ടന്റെ നടപടിക്കെതിരെ ഇസ്രയേല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഈസ്റ്റ് ജറുസലേമിലെ യുകെ കോണ്‍സുലേറ്റ് അടച്ചതിന് പിന്നാലെ, സമാധാന ശ്രമങ്ങള്‍ക്ക് രാജ്യത്തുള്ള ബ്രിട്ടീഷ് സൈന്യത്തെ പുറത്താക്കാനും ഇസ്രയേല്‍ ഉത്തരവിട്ടു. ബ്രിട്ടന്റെ വ്യാപാര ഉപരോധങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോകില്ലെന്ന് ഫോറിന്‍ മന്ത്രി ജിഡിയോണ്‍ സാ'ആര്‍ വ്യക്തമാക്കി. 

കൂടാതെ ഇടത് രാഷ്ട്രീയക്കാര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബ്രിട്ടനില്‍ ജൂതവിരുദ്ധത ആളിക്കത്തിക്കാനാണ് ഈ നടപടി ഉപകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് വിമര്‍ശിച്ചു. ലേബറിനെ വിട്ട് ഗ്രീന്‍ പാര്‍ട്ടിയിലേക്ക് പോകുന്നവരെ തൃപ്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും ടോറി നേതാവ് കുറ്റപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.