CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 18 Seconds Ago
Breaking Now

ക്യാന്‍സര്‍ ചികിത്സയ്ക്കിടെ 20 സ്ത്രീകളുടെ സ്തനങ്ങള്‍ അനാവശ്യമായി നീക്കം ചെയ്ത് എന്‍എച്ച്എസ് ട്രസ്റ്റ്; കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നൂറുകണക്കിന് വനിതാ രോഗികള്‍ക്ക് ചികിത്സാവീഴ്ച

തങ്ങളുടെ സേവനങ്ങളില്‍ അപകടം നേരിട്ട സ്ത്രീകളോടും, അവരുടെ കുടുംബങ്ങളോടും മാപ്പ് പറയുന്നതായി സിഡിഡിഎഫ്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ്

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കിടെ 20 സ്ത്രീകളുടെ സ്തനങ്ങള്‍ അനാവശ്യമായി മുറിച്ചുമാറ്റി. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ബ്രസ്റ്റ് യൂണിറ്റിലാണ് നൂറുകണക്കിന് സ്ത്രീകള്‍ക്ക് നല്‍കിയ ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായത്. 

ഇരുനൂറിലേറെ രോഗികള്‍ക്ക് സിഡിഡിഎഫ്ടിയില്‍ അപകടം നേരിട്ടതായി ബിബിസി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റസമ്മതം. മുന്‍ രോഗികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് നാഷണല്‍ ക്രൈം ഏജന്‍സിയും, ഡുര്‍ഹാം പോലീസും അന്വേഷണം നടത്തുകയാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. 

തങ്ങളുടെ സേവനങ്ങളില്‍ അപകടം നേരിട്ട സ്ത്രീകളോടും, അവരുടെ കുടുംബങ്ങളോടും മാപ്പ് പറയുന്നതായി സിഡിഡിഎഫ്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് റസല്‍ പ്രതികരിച്ചു. പരാതികള്‍ ശ്രദ്ധിച്ച് വേഗത്തില്‍ നടപടി സ്വീകരിക്കേണ്ട അവസരങ്ങള്‍ നഷ്ടമാക്കി. ഇപ്പോള്‍ ബ്രസ്റ്റ് സര്‍വ്വീസില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രോഗികള്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു, റസല്‍ വ്യക്തമാക്കി. 

വനിതാ രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ നല്‍കുന്നതിന് പകരം വര്‍ഷങ്ങളായി കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഇവരെ അപകടത്തിലാക്കുകയാണ് ചെയ്തതെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 

 

 




കൂടുതല്‍വാര്‍ത്തകള്‍.