CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 52 Seconds Ago
Breaking Now

യുവാക്കള്‍ക്ക് അവസരം നല്‍കി 17ാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ നവംബര്‍ 7ന് ; ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവിന്റെ ഭാഗമാകാം

16 മുതല്‍ 25 വയസ്സ് വരെയുള്ള ഊര്‍ജ്ജസ്വലരായ യുവതീ യുവാക്കളെയാണ് ഇതിലേക്ക് ക്ഷണിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ 17ാമത് ദേശീയ കലാമേള നവംബര്‍ 7ന് ചെല്‍ട്ടന്‍ഹാമില്‍ നടക്കും. 160 ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ നടക്കുന്ന ഈ കലാമേള കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെയും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളുടെയും മാതൃകയിലാണ് നടത്തപ്പെടുന്നത്.

ഈ വര്‍ഷവും, മേള സംഘാടനത്തില്‍ യുവതലമുറയെ പങ്കാളികളാക്കാന്‍ യുക്മ ശ്രമിക്കുകയാണ്.'യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവ്'എന്ന പേരില്‍ 16 മുതല്‍ 25 വയസ്സ് വരെയുള്ള ഊര്‍ജ്ജസ്വലരായ യുവതീ യുവാക്കളെയാണ് ഇതിലേക്ക് ക്ഷണിക്കുന്നത്. ബ്രിട്ടനിലെ രണ്ടാം തലമുറ മലയാളികളുടെ പുതിയ കാഴ്ചപ്പാടുകള്‍ ഈ സാംസ്‌കാരിക ആഘോഷത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഉള്‍ച്ചേര്‍ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ പുതിയ ആശയങ്ങളും ഡിജിറ്റല്‍ കാഴ്ചപ്പാടുകളും സോഷ്യല്‍ മീഡിയ പ്രാഗത്ഭ്യവും കലാമേളയുടെ പ്ളാനിംഗ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രയോജനപ്പെടുത്തുവാനാണ് യുക്മ ലക്ഷ്യമിടുന്നത്. 

താല്‍പ്പര്യമുള്ളവര്‍ bijupa@yahoo.com എന്ന ഇമെയിലിലോ 07904785565 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴിയോ ബന്ധപ്പെടണം. ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യുക്മയുടെ യൂത്ത് പ്രോഗ്രാമുകളുടെ മേല്‍നോട്ടം വഹിക്കുന്ന യുക്മ മുന്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവിന്റെയും നേതൃത്വം വഹിക്കുന്നത്.

അദ്ദേഹം യൂറോപ് മലയാളിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവിനെ കുറിച്ച് സംസാരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.