CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 17 Seconds Ago
Breaking Now

റിസോര്‍ട്ടിലെ കൊലപാതകം: ആക്രമിച്ചത് 20 മിനിറ്റോളം തര്‍ക്കത്തിന് പിന്നാലെ;കാരണം ഫോണിലെ സന്ദേശം

ജിത്തു ജോലി ചെയ്തിരുന്ന ഹോട്ടലിന് സമീപം ദിന്‍ഷ ഏവിയേഷന്‍ കോഴ്സിന് എത്തിയതോടെയാണ് ഇരുവരും സൗഹൃദത്തിലായത്.

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിലെ റിസോര്‍ട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിത ആക്രമണമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതിയായ ജിത്തുവും കൊല്ലപ്പെട്ട ദിന്‍ഷ ഷാജിയും തമ്മില്‍ മാസങ്ങളായി പരിചയമുണ്ടായിരുന്നുവെന്നും ഫോണിലെ സന്ദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു.

ജിത്തു ജോലി ചെയ്തിരുന്ന ഹോട്ടലിന് സമീപം ദിന്‍ഷ ഏവിയേഷന്‍ കോഴ്സിന് എത്തിയതോടെയാണ് ഇരുവരും സൗഹൃദത്തിലായത്. ദിന്‍ഷ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ജിത്തുവാണ് വാങ്ങി നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

പിന്നീട് ദിന്‍ഷയ്ക്ക് മാരാമണ്‍ റിസോര്‍ട്ടില്‍ ജോലി ലഭിച്ചതോടെ താമസം റിസോര്‍ട്ടിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റുകയായിരുന്നു. ദിന്‍ഷയുടെ ഫോണില്‍ നിന്ന് മറ്റൊരാള്‍ക്ക് അയച്ച സന്ദേശങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ജിത്തു പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജിത്തു റിസോര്‍ട്ടിലെത്തിയത്. ആ സമയത്ത് ദിന്‍ഷ റിസപ്ഷനില്‍ ഡ്യൂട്ടിയിലായിരുന്നു. ജിത്തു വിളിച്ചതിനെ തുടര്‍ന്ന് ദിന്‍ഷ റിസപ്ഷനില്‍നിന്ന് പുറത്തേക്ക് എത്തുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ 20 മിനിറ്റോളം തര്‍ക്കമുണ്ടായി. സംസാരത്തിനിടെ ജിത്തു ദിന്‍ഷയോട് ദേഷ്യപ്പെട്ട് സംസാരിച്ചതായും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ജിത്തു ദിന്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ആദ്യത്തെ കുത്തേറ്റതോടെ ദിന്‍ഷ നിലത്ത് വീണു. തുടര്‍ന്ന് നിലത്തുകിടന്ന ദിന്‍ഷയുടെ കഴുത്തില്‍ അഞ്ച് തവണ കൂടി കുത്തിയതായാണ് പൊലീസ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.