CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 27 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ പാരാസെറ്റാമോളിന് പോലും ക്ഷാമം! വേദനാസംഹാരികളും, ബ്ലഡ് ക്ലോട്ട് തടയുന്നതുമായ മരുന്നുകളുടെയും ലഭ്യത ബുദ്ധിമുട്ടില്‍; ആഗോള പ്രശ്‌നങ്ങള്‍ മരുന്ന് വിതരണം അവതാളത്തിലാക്കുന്നു

പ്രശ്‌നം പരിഹരിക്കാന്‍ സപ്ലയര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

സുപ്രധാന മരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം നേരിട്ട് ആശുപത്രികള്‍. വേദനാസംഹാരികള്‍, രക്തം കട്ടിപിടിക്കുന്നത് തടയുന്ന മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവയുടെ ലഭ്യതയിലാണ് ക്ഷാമം നേരിടുന്നത്. 

ഡസന്‍ കണക്കിന് എന്‍എച്ച്എസ് ട്രസ്റ്റുകളാണ് സുപ്രധാന മരുന്നുകളുടെ ലഭ്യതയില്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാപാര തര്‍ക്കങ്ങള്‍, ആഗോള സംഘര്‍ഷങ്ങള്‍, ഉത്പാദനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ ചേര്‍ന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹെല്‍ത്ത് സര്‍വ്വീസില്‍ അടിസ്ഥാനപരമായി നല്‍കുന്ന മരുന്നുകളുടെ ലഭ്യതയെ പോലും ബാധിക്കുന്നത്. 

മരുന്നുകളുടെ വിതരണം 'ദേശീയ പ്രതിസന്ധിയാണെന്ന്' ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ചില ഘട്ടങ്ങളില്‍ രോഗികള്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ പോലും ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതലാണ് മരുന്ന് ലഭ്യത കൂടുതല്‍ വഷളായതെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ വെളിപ്പെടുത്തി. 

മരുന്ന് ക്ഷാമം രോഗിക്ക് നല്‍കുന്ന ചികിത്സയെ ബാധിക്കുകയും, ക്ലിനിക്കല്‍, ഫാര്‍മസി ടീമുകളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നതായി സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിഡന്‍ വക്താവ് ചൂണ്ടിക്കാണിച്ചു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ സപ്ലയര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.