CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 48 Seconds Ago
Breaking Now

ആര്‍എഎഫ് ബേസില്‍ ഭീകരാക്രമണത്തിന് ശ്രമിച്ച കേസ് വീണ്ടും കുഴയുന്നു; പദ്ധതി പൊളിച്ചത് കൂട്ടത്തിലൊരാള്‍ പോലീസിനെ വിളിച്ചതോടെ? പ്രതികള്‍ തന്നെ പോലീസിനെ വിളിച്ചത് എന്തിന്?

പ്രതികളില്‍ ഒരാള്‍ തന്നെ പോലീസിനെ വിളിച്ചത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്

ഗ്ലോസ്റ്റര്‍ഷയറിലെ ആര്‍എഎഫ് ബേസിന് സമീപം ഭീകരാക്രമണം നടത്താന്‍ തയ്യാറെടുത്തതായി സംശയിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്ത കേസ് കൂടുതല്‍ കുഴഞ്ഞുമറിയുന്നു. സംഘത്തില്‍ പെട്ട ഒരാള്‍ തന്നെ പോലീസില്‍ വിളിച്ച് വിവരം അറിയിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 

ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ ഒരാളാണ് 999-ല്‍ വിളിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സായുധ പോലീസ് ഇവരെ വളയുകയും, ചാവേറുകളാണെന്ന ആശങ്കയില്‍ വസ്ത്രങ്ങള്‍ ഊരി മാറ്റുകയുമായിരുന്നു. Five men were pictured as police arrested them on terror charges near RAF Fairford in Gloucestershire. They are all British, from London, and in their 20s, police said - and have all since been released on bail

സ്ഥലത്ത് കണ്ടെത്തിയ മൂന്ന് വാനുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നില്ല. പകരം പെട്രോളാണ് ഇതില്‍ വന്‍തോതില്‍ ഉണ്ടായിരുന്നതെന്ന് തീവ്രവാദ വിരുദ്ധ പോലീസ് മേധാവി പറഞ്ഞു. ഒരു കര്‍ഷക പുലര്‍ച്ചെ വാനുകള്‍ കണ്ടതായി പോലീസില്‍ അറിയിച്ചിരുന്നു. ഇരുട്ടില്‍ അഞ്ചിലേറെ ആളുകളെ കണ്ടതായും ഇവര്‍ പറഞ്ഞിരുന്നു. 

ഇത് സായുധ പോലീസായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ തന്നെ പോലീസിനെ വിളിച്ചത് എന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പദ്ധതി ഉപേക്ഷിച്ചത് മൂലമാണോ, അതോ പദ്ധതിയുടെ ഭാഗം തന്നെയാണോ എന്നിവയാണ് പോലീസ് പരിശോധിക്കുന്നത്. സംഭവത്തിന് ഇറാന്‍ ബന്ധമുണ്ടെന്നാണ് ഇപ്പോഴും പോലീസ് കരുതുന്നത്. എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.