
















റാംസ്ഗേറ്റ് : ആഗോള കത്തോലിക്ക സഭ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍, വിന്‍സന്‍ഷ്യന്‍ മിനിസ്ട്രി നയിക്കുന്ന ത്രിദിന മരിയന്‍ റസിഡന്‍ഷ്യല്‍ ധ്യാനം വെള്ളിയാഴ്ച്ച ആരംഭിക്കും. രാംസ്‌ഗേറ്റിലെ വിന്‍സന്‍ഷ്യന്‍ റിട്രീറ്റ് സെന്ററില്‍ ഒക്ടോബര്‍ 9 വെള്ളിയാഴ്ച്ച ആരംഭിക്കുന്ന മരിയന്‍ ധ്യാനം അഭിഷിക്ത വചന പ്രഘോഷകരും, ധ്യാന ഗുരുക്കളുമായ ഫാ. തോമസ് ഏട്ടിയില്‍, ഫാ മാര്‍ട്ടിന്‍ ചിറ്റാടിയില്‍, ഫാ. പോള്‍ പള്ളിച്ചംകുടിയില്‍ എന്നിവരാവും നയിക്കുക.
ഒക്ടോബര്‍ 9 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മരിയന്‍ ധ്യാന ശുശ്രൂഷകള്‍, ഒക്ടോബര്‍ 11 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെ സമാപിക്കും. ധ്യാനാര്‍ത്ഥികള്‍ക്കായി വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ റാംസ്ഗേറ്റില്‍ താമസസൗകര്യങ്ങള്‍ സജ്ജീകരിക്കുന്നുണ്ട്. മൂന്നു ദിവസത്തെ ഭക്ഷണവും താമസത്തിനുമായി £ 75 മാത്രമാണ് പണം ഈടാക്കുക.
സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയും, അനുഗ്രഹ കൃപകളുടെ ശക്തയായ മദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, സ്‌നേഹവും, വിശ്വാസവും ആഴത്തില്‍ വേരൂന്നുന്നതിനും, ഏറ്റുപറയുന്നതിനുള്ള അവസരമായ മരിയന്‍ ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വിന്‍സന്‍ഷ്യന്‍ ടീം അറിയിക്കുന്നു.
Registration : https://www.divineuk.org/residential-retreats
For Contact : +447474787890,
Email: office@divineuk.org, Website:www.divineuk.org
Venue: Divine Retreat Centre, St. Augustine's Abbey Ramsgate,
Kent, CT11 9PA
Appchan Kannanchira