CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 53 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം

പരിശുദ്ധ പിതാക്കന്മാരുടേയും ദൈവീകരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ജൂബിലി ലോഗോയുടെ പ്രകാശനവും നിര്‍വഹിക്കും.

യുകെയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളില്‍ ഒന്നായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജബിലി ആഘോഷങ്ങള്‍ക്ക് ഈ ഞായറാഴ്ച തുടക്കമാകും. 

വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പരിശുദ്ധ പിതാക്കന്മാരുടേയും ദൈവീകരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ജൂബിലി ലോഗോയുടെ പ്രകാശനവും നിര്‍വഹിക്കും.

രജത ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സേവന പദ്ധതികള്‍ക്കും തുടക്കമാകും. അഭിവന്ദ്യ ഡോ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്ത, അഭിവന്ദ്യ എബ്രഹാം മാര്‍ സതേഫാനോസ് മെത്രാപ്പൊലീത്ത, ഇടവക വികാരം റവ ഫാ ഗീവര്‍ഗീസ് ജേക്കബ് തരകന്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കും ചടങ്ങുകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആത്മീയ സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളുടേയും സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനാ പൂര്‍വമായ സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.