CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 54 Seconds Ago
Breaking Now

ഉര്‍വശി ചിത്രം ആശ ഒടിടിയിലേക്ക്

ഉര്‍വശി കേന്ദ്ര കഥാപാത്രമായെത്തി ഏറെ പ്രശംസകളേറ്റു വാങ്ങിയ ചിത്രമാണ് 'ആശ'. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ 5 മലയാളത്തിലൂടെ ഒക്ടോബര്‍ 16 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

സഫര്‍ സനല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായെത്തി. വിജയരാഘവന്‍, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

 




കൂടുതല്‍വാര്‍ത്തകള്‍.