CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 17 Seconds Ago
Breaking Now

യൂറോപ്പിലെ ക്രിക്കറ്റ് ടൂര്‍ണമെന്റ് 'എംസിഡ കപ്പ്': കലാശപ്പോരാട്ടം ഇന്ന് മാള്‍ട്ടയില്‍ വച്ച്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ 16 പ്രൊഫഷണല്‍ ടീമുകളാണ് ഈ വമ്പന്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

യൂറോപ്പിലെ വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ 'എംസിഡ കപ്പ് '26'  അന്തിമ പോരാട്ടത്തിലേക്ക് കടക്കുന്നു. ടൂര്‍ണമെന്റിന്റെ ആവേശകരമായ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് വൈകിട്ട് 9 മണി മുതല്‍ ബിര്‍സെബ്ബുജ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍  അരങ്ങേറും. 

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരായ 16 പ്രൊഫഷണല്‍ ടീമുകളാണ് ഈ വമ്പന്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. സ്വദേശികളും അന്താരാഷ്ട്ര തലത്തിലുള്ളതുമായ പ്രമുഖ ക്രിക്കറ്റ് താരങ്ങളും വന്‍നിര ക്ലബ്ബുകളും അണിനിരക്കുന്നു എന്നത് ടൂര്‍ണമെന്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

4 അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രമുഖ ക്ലബ്ബായ എംസിഡ വാരിയേഴ്സ് ആണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. യൂറോപ്പിലെ കായിക പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന കലാശപ്പോരാട്ടങ്ങള്‍ കാണാന്‍ മുഴുവന്‍ ക്രിക്കറ്റ് ആരാധകരെയയും ബിര്‍സെബ്ബുജ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.