CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 46 Seconds Ago
Breaking Now

എം.എ.യു.കെ.യുടെ വിദ്യാരംഭവും എല്‍.എ.ഡി.എ. (ലണ്ടന്‍ അക്കാദമി ഓഫ് ദ്രാവഡിയേന്‍ ആര്‍ട്സ്) പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും അവിസ്മരണീയമായി

വിദ്യാരംഭ വേളയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗുരുക്കന്മാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചു.

ഇരുന്നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരമ്പരാഗത ഗുരു-ശിഷ്യ ബന്ധത്തിന്റെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി.കളരിപ്പയറ്റ് കോര്‍ഡിനേറ്ററും വിദ്യാര്‍ത്ഥിയായ കൃഷ്ണ ആനന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു. പഠനയാത്രയില്‍ വിദ്യാരംഭത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് എം.എ.യു.കെ. ചെയര്‍മാന്‍ ശ്രീജിത്ത് ശ്രീധരന്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും, എല്‍.എ.ഡി.എ. (LADA) പ്രിന്‍സിപ്പല്‍ മനു സുനില്‍കുമാറിനെയും സംഘത്തെയും അധ്യാപകരെയും അഭിനന്ദിക്കുകയും ചെയ്തു. എല്‍.എ.ഡി.എ. ഇന്‍ ചാര്‍ജ് ഡയറക്ടര്‍ രൂപ കുന്നത്തോടി പുതിയ വര്‍ഷത്തില്‍ ആരംഭിക്കുന്ന പുതിയ കോഴ്സുകളെക്കുറിച്ച് വിശദീകരിക്കുകയും വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു.

 വിദ്യാരംഭ വേളയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഗുരുക്കന്മാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചു. അധ്യാപകര്‍ക്ക് ഗുരുദക്ഷിണ നല്‍കിയും അനുഗ്രഹം വാങ്ങിയുമായിരുന്നു ചടങ്ങുകള്‍. ഭരതനാട്യത്തില്‍ ചിലങ്ക അണിയിച്ചും, കളരിയില്‍ പരമ്പരാഗത ആചാരങ്ങളോടെയുമാണ് പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തത്.

എംഎയുകെയുടെ നിലവിലുള്ള കലാപരിപാടികളായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. ജസ്ലിന്‍ ഷിമ്മി ആന്റണി (ഭരതനാട്യം), മനു സുനില്‍കുമാര്‍, കീര്‍ത്തി കൃഷ്ണദാസ് (കളരി), വിനോദ് നവധാര (ചെണ്ട) എന്നീ അധ്യാപകര്‍ തങ്ങളുടെ പ്രാവീണ്യം വിളിച്ചോതുന്ന മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. അധ്യാപകരുടെ ശിക്ഷണത്തില്‍ വിദ്യാര്‍ത്ഥികളും പഠിച്ച കലകള്‍ വേദിയില്‍ അവതരിപ്പിച്ചു

 

കലാ-സാംസ്‌കാരിക പഠനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്‍.എ.ഡി.എ. നാല് പുതിയ കോഴ്സുകള്‍ പ്രഖ്യാപിച്ചു. കണ്ണന്‍ പരമേശ്വരന്റെ കീഴില്‍ കീബോര്‍ഡും ഫ്ലൂട്ടും, ജസ്റ്റിന്‍ ഗില്‍ബര്‍ട്ടറെ കീഴില്‍ കര്‍ണാടക സംഗീതം, ഒപ്പം മലയാളം ഭാഷാ ക്ലാസുകളുമാണ് പുതുതായി ആരംഭിക്കുന്നത്. വിവിധ കലകളുടെ സംഗമമായ അധ്യാപകരുടെ കൂട്ടായ്മയിലെ അവതരണം കാണികളുടെ മനംകവര്‍ന്നു.

ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാനേജ്മെന്റിനും പരസ്പരം ആശയവിനിമയം നടത്താനുള്ള അവസരവും ഒരുങ്ങി. പരിപാടിയുടെ ഒടുവില്‍ ഏവര്‍ക്കും നാടന്‍ രുചിയിലുള്ള ഭക്ഷണവും നല്‍കി.

എം.എ.യു.കെ. എല്‍.എ.ഡി.എ. ക്ലാസുകളില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം:Enrol for MAUK LADA classes

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ഫോണ്‍: 07412671671

 

ഇമെയില്‍: info@mauk.org

 




കൂടുതല്‍വാര്‍ത്തകള്‍.