CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 14 Seconds Ago
Breaking Now

എംസീഡ കപ്പ് 2026: എഡക്‌സ് നൈറ്റ്‌സ് ചാമ്പ്യന്മാര്‍; റോയല്‍ സ്‌ട്രൈക്കേഴ്‌സ് മാള്‍ട്ട റണ്ണേഴ്‌സ് അപ്പ്

ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എഡക്‌സ് വിജയം കൈപ്പിടിയിലൊതുക്കിയത്.

എംസീഡ കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ റോയല്‍ സ്‌ട്രൈക്കേഴ്‌സ് മാള്‍ട്ടയെ കേവലം ഒരു റണ്ണിന് പരാജയപ്പെടുത്തി എഡക്‌സ് നൈറ്റ്‌സ്  കിരീടത്തില്‍ മുത്തമിട്ടു. ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് എഡക്‌സ് വിജയം കൈപ്പിടിയിലൊതുക്കിയത്.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രത്യേകമായി ആദരിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും ചടങ്ങില്‍ കൈമാറി.

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ ഒപ്പം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനായി റോയല്‍ സ്‌ട്രൈക്ക് മാള്‍ട്ട താരം  പ്രിയന്‍ പുഷ്പരാജ് സമ്മാനം നേടി.

ഏറ്റവും മികച്ച ബൗളറായി എഡെക്‌സ് നൈറ്റ് താരം പ്രണവ് സി.കെയേയും ,ഏറ്റവും മികച്ച ഫീല്‍ഡര്‍ എഡെക്‌സ് കിങ്‌സ് സിസിയിലെ സിന്റോ സണ്ണിയേയും തിരഞ്ഞെടുത്തു.

16 ഓളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന് 14 ഓളം സ്‌പോണ്‍സര്‍മാരുടെ പിന്തുണയുണ്ടായിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് ചാമ്പ്യന്മാര്‍ക്കും വിജയികള്‍ക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും കൈമാറിയത് മാള്‍ട്ടയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ പ്രതിനിധി വൈഭവ് റാണയാണ്.

ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ക്കാന്‍ സഹകരിച്ച എല്ലാ ടീമുകള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും, കാണികള്‍ക്കും സംഘാടകര്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.