
















യുകെയിലെ കേംബ്രിജ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷമായ 'നക്ഷത്രരാവ് 2027' ജനുവരി 9ന് അരങ്ങേറും. സംഗീതവും നൃത്തവും ഹാസ്യവും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ കലാസംഘമായ മ്യൂസിക്കല്‍ കോമഡി എക്‌സ്പ്രസ് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ പ്രധാന ആകര്‍ഷണമാകും.
കേംബ്രിജിലെ നെതര്‍ഹാള്‍ സ്‌കൂള്‍ ആട്രിയം ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ രാത്രി 9 വരെയാണ് ആഘോഷം. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം കേംബ്രിജിലെയും സമീപപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള വേദിയായിരിക്കും നക്ഷത്രരാവ്.
ടിക്കറ്റ് നിരക്കുകള്‍
അസോസിയേഷന്‍ അംഗങ്ങള്‍: മുതിര്‍ന്നവര്‍ക്ക് £20, സ്‌കൂള്‍ ഇയര്‍ 1-6 വരെയുള്ള കുട്ടികള്‍ക്ക് £15.
അംഗങ്ങളല്ലാത്തവരായ മുതിര്‍ന്നവര്‍ക്ക് £22, സ്‌കൂള്‍ ഇയര്‍ 1-6 വരെയുള്ള കുട്ടികള്‍ക്ക് £17.
റിസപ്ഷന്‍ ക്ലാസിലും അതിനു താഴെയും പഠിക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
എല്ലാ കലാപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.